ഒരു ദരിദ്ര ബ്രാഹ്മണന് ധനികനായ ഒരു വ്യാപാരി ശുക്ഷ്യനായിട്ടുണ്ടായിരുന്നു ...ധനികനാണെങ്കിലും ശിക്ഷ്യന്* വളരെ പിശുക്കനുമായിരുന്നു...എങ്കിലും ഗുരുവിന്റെ അടുത്ത അയാള്* വളരെ ഭക്തിയോടും ഭവ്യതയോടും പെരുമാറിയിരുന്നു..ഒരു ദിവസം ബ്രാഹ്മണന്* തന്റെ നിത്യപാരായണത്തിനുള്ള പുസ്തകങ്ങള്* ഒരു പട്ടില്* പോതിഞ്ഞുവെച്ചാല്* നന്നായിരിക്കുമെന്ന് തോന്നി..ഒരു കഷ്ണം പട്ടുശീലക്കുവേണ്ടി അദ്ദേഹം ശിക്ഷ്യന്റെ വ്യാപാരസ്തലത്ത് ചെന്നു...ശിക്ഷ്യനായ വ്യാപാരി അദ്ദേഹത്തെ ഭക്തിയോടെ സ്വീകരിച്ച് , വരുവാനുള്ള കാരണമെന്താണെന്ന് അന്വേഷിച്ചു..ഗുരു ,തന്റെ പുസ്തകങ്ങള്* പോതിഞ്ഞുവെക്കുവാന്* ഒരു കഷ്ണം പട്ട് കിട്ടിയാല്* കൊള്ളമെന്നുള്ള തന്റെ ആവശ്യം അറിയിച്ചു...വ്യാപാരി അറിയിച്ചു "അയ്യോ കഷ്ടം ! രണ്ടു മണിക്കൂര്* മുംബ് അങ്ങ് വന്നിരുന്നെങ്കില്* വിഷമം കൂടാതെ ഞാനത് തരുമായിരുന്നു...ഇപ്പോള്* ഇവിടെ പട്ടുതുണികള്* ഒന്നുമില്ലാത്തതിനാല്* വളരെ വ്യസനിക്കുന്നു...എങ്കിലും അങ്ങയുടെ ആവശ്യം ഞാന്* മനസ്സില്* വെക്കാം..ഇടയ്ക്കിടക്ക് ഒന്ന് ഓര്*മ്മിപ്പിക്കുക കൂടി ചെയ്യുക"..ബ്രാഹ്മണന്* ഇത് കേട്ട് നിരാശനായി മടങ്ങിപ്പോയി...

ഈ സംഭാഷണം അകത്തുനിന്ന് വ്യാപാരിയുടെ ഭാര്യ കേട്ടിരുന്നു..അവര്* ആളെ അയച്ച് ആ ബ്രാഹ്മണനെ വരുത്തി കാര്യം ആരാഞ്ഞു...ബ്രാഹ്മണന്* പറഞ്ഞു.."എനിക്ക് എന്റെ പുസ്തകങ്ങള്* പൊതിഞ്ഞ് വെക്കാന്* ഒരു കഷ്ണം സില്*ക്ക് വേണമെന്നുണ്ടായിരുന്നു...അത് തല്*ക്കാലം ഇവിടെ ഇല്ലന്നാണ്* അദ്ദേഹം പറഞ്ഞത്" ...അത് കേട്ട് ആ സ്ത്രീ പറഞ്ഞു ..'ഗുരോ ,അങ്ങ് നാളെ രാവിലെ വരൂ ..അങ്ങേയ്ക്ക് വേണ്ടത്ര സില്*ക്ക് തുണി തീര്*ച്ചയായും കിട്ടും '...അത് കേട്ട് ഗുരു മടങ്ങിപോയി ...വ്യാപാരി കടപൂട്ടി വീട്ടിലെത്തിയപ്പോള്* ഭാര്യ ചോദിച്ചു.."കട അടച്ചുവോ ? എനിക്ക് രണ്ടു സില്*ക്ക് മുണ്ട് വേണ്ടിയിരുന്നു "..വ്യാപാരി പറഞ്ഞു : 'എന്താണ് ധൃതി ? നാളെ രാവിലെ കടതുറക്കുമ്പോള്* ഏറ്റവും നല്ല സില്*ക്ക്തുണി കൊണ്ടുവരാമല്ലോ "..ഭാര്യ പറഞ്ഞു ...'അത് പറ്റില്ല എനിക്ക് ഇപ്പോള്*ത്തന്നെ വേണം...വേഗം പോയി കടതുറന്ന് ഏറ്റവും നല്ല സില്*ക്ക് രണ്ടെണ്ണം എടുതുകൊണ്ടുവരൂ "...വ്യാപാരി എന്ത് ചെയ്യും ?...എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കാവുന്ന 'ഗുരുവല്ല ' ഇത്....ഈ ഗുരുവിന്റെ ,ഗൃഹനായികയുടെ ആജ്ഞ അനുസരിച്ചില്ലെങ്കില്* വീട്ടില്* സമാധാനമുണ്ടാകുകയില്ല..അവസാനം വ്യാപാരി രാത്രിതന്നെ സന്തോഷത്തോടെ പോയി കടതുറന്ന്* രണ്ടു നല്ല സില്*ക്ക് കൊണ്ടുവന്ന് ഭാര്യക്ക് കൊടുത്തു ...അടുത്തദിവസം രാവിലെ ആ നല്ല സ്ത്രീ ആ രണ്ടു സില്*ക്ക് തുണികളും ,"ഇനി അങ്ങയ്ക്ക് വല്ലതും ആവശ്യമുണ്ടെങ്കില്* എന്നോട് ചോദിച്ചാല്* മതി " എന്ന ഒരു സന്ദേശത്തോടുകൂടി ഗുരുവിനു കൊടുത്തയ്ക്കുകയും ചെയ്തു..

മഹാമായയുടെ ശക്തിയെപ്പറ്റി വിവരിക്കുമ്പോള്* ശ്രീരാമകൃഷ്ണന്* പറഞ്ഞ ഒരു കഥയാണിത് ...ലോകത്തില്* സാധാരണ കണ്ടുവരുന്ന ഒരു സംഭവമാണിത് ..സ്വന്തം ആദ്ധ്യാത്മികഗുരു വന്നു എന്തെങ്കിലും ആവശ്യപ്പെട്ടാല്*ക്കൂടി ,അത് അസത്യം പറഞ്ഞിട്ടായാല്*പോലും ഒഴിവാക്കുന്നു..സ്വന്തം ഭാര്യയുടെ അടുത്ത ചെല്ലുമ്പോള്* ഏറ്റവും അനുസരണയുള്ള ഒരാളായിത്തീരുന്നു ..ഇതാണ് സ്ത്രീകളുടെ ശക്തി...സ്വന്തം ഭര്*ത്താവിനുള്ള എല്ലാ ദോഷങ്ങളെയും പരിഹരിച്ച് നല്ല നിലക്ക് കൊണ്ടുവരുവാന്* ഒരു നല്ല പത്നിക്ക് കഴിയണം...ഗൃഹജീവിതത്തില്* തങ്ങള്*ക്കുള്ള ഉത്തരവാദിത്വങ്ങളെയും കടമകളെയും പറ്റി ഗൃഹണികള്*ക്ക് ശരിയായ ബോധ്യം ഉണ്ടാകണം...അങ്ങനെ പതിയും പത്നിയും ഒന്നിച്ചു സഹകരിച്ചുപോകുന്ന ഒരു ഗൃഹസ്ഥജീവിതത്തിലെ ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂ ....



Keywords:short stories,stories,moral stories