സെല്ലുലോയിഡി'നു ശേഷം കമല്* സംവിധാനം ചെയ്യുന്ന ചിത്രമാണ്* 'നടന്*'. ജയറാമാണ്* ഈ ചിത്രത്തിലെ നായകന്*. ഒരു നാടകഗ്രൂപ്പ്* ഉടമയും നാടക നടനുമാണ്* നടനിലെ ജയറാമിന്റെ നായക കഥാപാത്രം.

എസ്*. സുരേഷ്* ബാബു തിരക്കഥയെഴുതുന്ന 'നടന്റെ' ചിത്രീകരണം ജൂലൈ അവസാനം ആരംഭിക്കും. നായികയുടേയും മറ്റ്* അഭിനേതാക്കളുടേയും നിര്*ണ്ണയം പൂര്*ത്തിയായിട്ടില്ല. ഷാജി എന്*. കരുണിന്റെ 'സ്വപാന'ത്തിലാണ്* ജയറാം ഇപ്പോള്* അഭിനയിച്ചുകൊണ്ടിരിക്കുന്നത്*. സ്വന്തം ജീവിതത്തിന്റെ താളം പിഴയ്*ക്കുന്ന ഒരു ചെണ്ടമേളം കലാകാരനായാണ്* ജയറാം ഈ ചിത്രത്തില്* അഭിനയിക്കുന്നത്*.


ജോഷിയുടെ കാഷ്*മീര്*, ഷാജി കൈലാസിന്റെ ജിഞ്ചര്* എന്നിവയാണ്* ജയറാമിന്റെ മറ്റ്* പുതിയ പ്ര?ജക്*ടുകള്*. 2011 ല്* പുറത്തുവന്ന 'സ്വപ്*നസഞ്ചാരി'യാണ്* ജയറാമിനെ നായകനാക്കി കമല്* ഇതിനു മുന്*പ്* സംവിധാനം ചെയ്*ത ചിത്രം. ഉണ്ണികൃഷ്*ണന്റെ ആദ്യത്തെ ക്രിസ്*തുമസ്*, പെരുവണ്ണാപുരത്തെ വിശേഷങ്ങള്*, പ്രാദേശിക വാര്*ത്തകള്*, പാവം പാവം രാജകുമാരന്*, തൂവല്* സ്*പര്*ശം, ശുഭയാത്ര, പൂക്കാലം വരവായി, ആയുഷ്*ക്കാലം, കൃഷ്*ണഗുഡിയില്* ഒരു പ്രണയകാലത്ത്*, കൈക്കുടന്ന നിലാവ്* തുടങ്ങിയവയാണ്* ജയറാമിനെ നായകനാക്കി കമല്* സംവിധാനം നിര്*വ്വഹിച്ച മറ്റ്* ചിത്രങ്ങള്*.

Jayaram

Keywords: jaram new film, jayaram gallery, jayaram stills jayaram photos, jayaram new film nadan, film nadan gallery, film nadan jayaram