ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് രാജസ്ഥാന്* റോയല്**സ് ക്യാപ്ടന്* രാഹുല്* ദ്രാവിഡിനെ ചോദ്യം ചെയ്യില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാല്* മേയ് മൂന്നിന് കൊല്*ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാനും തമ്മില്* നടന്ന മത്സരം ഒത്തുകളിയായിരുന്നു എന്ന് പൊലീസിന് സംശയം ഉയര്*ന്നിട്ടുണ്ട്. ഈ മത്സരത്തില്* ശ്രീശാന്ത് കളിച്ചിരുന്നില്ല എന്നതാണ് കൌതുകകരമായ കാര്യം.


കൊല്*ക്കത്ത - രാജസ്ഥാന്* മത്സരം വാതുവയ്പ്പുകാര്* അട്ടിമറിച്ചു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്* ലഭിക്കുന്നത്. ആ മത്സരത്തില്* കൊല്*ക്കത്തയോട് രാജസ്ഥാന്* തോല്*ക്കുകയായിരുന്നു. അന്ന് ഏഴാമതായാണ് ദ്രാവിഡ് ബാറ്റ് ചെയ്യാനിറങ്ങിയത്. കുറഞ്ഞ സ്കോറില്* ടീം പുറത്താകുകയും ചെയ്തു. ഏറെ അധ്വാനിക്കാതെ കൊല്*ക്കത്ത വിജയം കണ്ടെത്തുകയും ചെയ്തിരുന്നു.

ഈ മത്സരത്തില്* വാതുവയ്പ്പ് നടന്നതായാണ് ഇപ്പോള്* പൊലീസ് സംശയിക്കുന്നത്. ടീം ഉടമകളായ ശില്*പ്പ ഷെട്ടിയെയും ഭര്*ത്താവ് രാജ് കുന്ദ്രെയെയും ദ്രാവിഡിനെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് തീരുമാനിച്ചതായി റിപ്പോര്*ട്ടുകള്* ഉണ്ടായിരുന്നു. എന്നാല്* ആ റിപ്പോര്*ട്ടുകള്* പൊലീസ് നിഷേധിച്ചു.

അതേസമയം, ശ്രീശാന്തിനെ വെള്ളിയാഴ്ച ഡല്*ഹി പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ശ്രീ പല ചോദ്യങ്ങള്*ക്കും മറുപടി നല്*കിയത്. താന്* നിരപരാധിയാണെന്നും ജിജു തന്നെ കുടുക്കുകയായിരുന്നു എന്നും ശ്രീശാന്ത് വെളിപ്പെടുത്തിയതായി അറിയുന്നു.

സുനില്* ദുബായ് എന്നയാളാണ് വാതുവയ്പ്പിന്*റെ സൂത്രധാരന്* എന്ന് പൊലീസ് അറിയിച്ചു. ഇയാള്*ക്ക് അധോലോക നായകന്* ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.More stillsKeywords:Sreesanth,Jiju,Rahul Dravid,Sunil dubai,Night Riders,Rajastan Royals Captain,Shilpa Shetty,Raj Kundra,crciekt news,sports news