ഒത്തുകളി വിവാദത്തില്* അറസ്റ്റിലായ മലയാളി ക്രിക്കറ്റര്* ശ്രീശാന്ത് കുറ്റം സമ്മതിച്ചെന്നും ഇല്ലെന്നും. ശ്രീശാന്ത് കുറ്റം സമ്മതിച്ചതായി ഡല്*ഹി പൊലീസ് ആണ് സൂചന നല്*കിയത്. എന്നാല്* അദ്ദേഹം നിരപരാധിയാണെന്ന് പറഞ്ഞതായി അഭിഭാഷകന്* മാധ്യമങ്ങളെ അറിയിച്ചു. അറസ്റ്റ് ചെയ്യുമ്പോള്* ശ്രീശാന്തിനൊപ്പം മൂന്ന് സ്ത്രീകള്* ഉണ്ടായിരുന്നു എന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് ശ്രീശാന്തിനെ അ*ഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്* വിട്ടത്.


‘യൂ ടേണ്*‘ എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് ശ്രീശാന്തിനെ പൊലീസ് കുടുക്കിയത്. രണ്ട് മത്സരങ്ങളില്* ശ്രീശാന്ത് കോഴയ്ക്ക് തയ്യാറായി എന്നാണ് വിവരം. എന്നാല്* ഒരു മത്സരത്തില്* ശ്രീശാന്തിനെ ഉള്*പ്പെടുത്തിയില്ല. വാതുവയ്പ്പുകാര്* വാഗ്ദാനം ചെയ്ത 40 ലക്ഷം രൂപയില്* പകുതി അഡ്വാന്*സ് ആയി നല്*കണമെന്ന് ശ്രീശാന്ത് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്*ട്ടുകള്* പുറത്തുവരുന്നുണ്ട്. ഈ തുക നല്*കിയാല്* മാത്രമേ ശ്രീശാന്ത് ഒത്തുകളിയ്ക്ക് തയ്യാറാകൂ എന്ന് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് ജിജു ജനാര്*ദ്ദനന്* ബുക്കിയായ ചന്ദ്രേഷ് പട്ടേലിനോട് പറഞ്ഞതായാണ് വിവരം. ജിജു വഴിയാണ് ശ്രീശാന്ത് വാതുവയ്പ്പുകാരുമായി ബന്ധപ്പെട്ടത്. മാര്*ച്ച് 2 മുതലാണ് ശ്രീശാന്തിനെതിരെ പൊലീസ് തെളിവുകള്* ശേഖരിച്ച് തുടങ്ങിയത്. 9747700019 എന്ന നമ്പറില്* നിന്നാണ് ജിജു ഇവരെ വിളിച്ചതെന്നും ഇത് കൊച്ചിയില്* നിന്നുള്ള കണക്ഷന്* ആണെന്നുമാണ് വിവരം. ഫോണ്* കോളുകളുടെ മുഴുവന്* വിവരങ്ങളും ഡല്*ഹി പൊലീസിന്റെ കൈവശം ഉണ്ട്. ഫ്രീക്വന്*സി ബ്രേക്കര്* സംവിധാനം ഉപയോഗിച്ചാണ് പൊലീസ് തെളിവുകള്* ശേഖരിച്ചത്.

അതേസമയം ഒത്തുകളിയുമായി ബന്ധപ്പെട്ട് ശനിയാഴ്ച കൂടുതല്* റെയ്ഡുകള്* നടക്കും. ഗുജറാത്ത് മഹാരാഷ്ട്ര, രാജസ്ഥാന്* എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുക.



More stills



Keywords:Sreesanth,Jiju Janardanan,Frequency Brekar,Raid,,U Tern operation,cricketer