ബി ഉണ്ണികൃഷ്ണന്* രചിച്ച ‘മിസ്റ്റര്* ഫ്രോഡ്’ എന്ന തിരക്കഥ മോഹന്*ലാലിന് ഇഷ്ടമായി. ചിത്രത്തിന്*റെ ഷൂട്ടിംഗ് എന്ന് ആരംഭിക്കാന്* കഴിയുമെന്ന് ജൂണ്* ആദ്യവാരം പറയാനാകുമെന്ന് ഉണ്ണികൃഷ്ണന്* അറിയിച്ചു. കാരൈക്കുടിയില്* ‘ജില്ല’ എന്ന തമിഴ് ചിത്രത്തിന്*റെ ലൊക്കേഷനില്* എത്തിയാണ് ഉണ്ണികൃഷ്ണന്* തിരക്കഥ മോഹന്*ലാലിന് നല്*കിയത്.


തിരക്കഥ പൂര്*ണമായും ഇഷ്ടമായ മോഹന്*ലാല്* കഥാഗതിയുടെ വ്യത്യസ്തതയില്* ആവേശത്തിലാണ്. ഒരു ബിഗ്ബജറ്റ് ചിത്രമായതിനാല്* ഈ സിനിമയുടെ പ്രീ പ്രൊഡക്ഷന്* ജോലികള്*ക്ക് ഏറെ സമയം ആവശ്യമുണ്ട്. വന്* താരനിരയും ഈ സിനിമയുടെ ഭാഗമായിരിക്കും. തെന്നിന്ത്യയിലെ ഒരു താരസുന്ദരി മിസ്റ്റര്* ഫ്രോഡില്* നായികയാകും എന്നും റിപ്പോര്*ട്ടുകളുണ്ട്. അതേസമയം, സുരേഷ്ഗോപി ഈ സിനിമയില്* ഉണ്ടാകില്ല.

ലോക്പാലുമായി സമാനത കണ്ടതിനെ തുടര്*ന്ന് മിസ്റ്റര്* ഫ്രോഡിന്*റെ കഥയിലും തിരക്കഥയിലും ബി ഉണ്ണികൃഷ്ണന്* വലിയ അഴിച്ചുപണിയാണ് നടത്തുന്നത്. മാര്*ച്ചില്* ചിത്രീകരണം ആരംഭിക്കാനിരുന്ന പ്രൊജക്ടാണ് മിസ്റ്റര്* ഫ്രോഡ്. എന്നാല്* ലോക്പാല്* റിലീസാകുകയും പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തില്* മിസ്റ്റര്* ഫ്രോഡ് മാറ്റിവയ്ക്കുകയായിരുന്നു.

ഒറ്റയാനും രസികനും കുടിലബുദ്ധിക്കാരനുമായ ഫ്രോഡായാണ് മോഹന്*ലാല്* ഈ സിനിമയില്* അഭിനയിക്കുന്നത്. തന്*റെ ഏറ്റവും അവസാനത്തെ ചതിപ്രയോഗം ഏറ്റവും കൃത്യതയോടെ നടത്താന്* ദൃഢനിശ്ചയം ചെയ്ത അയാളുടെ നീക്കങ്ങളാണ് ചിത്രത്തിന്*റെ ഹൈലൈറ്റ്. ‘One Man... Many Faces' എന്നാണ് ചിത്രത്തിന്*റെ ടാഗ്*ലൈന്*.

റഷ്യ ഉള്*പ്പടെയുള്ള വിദേശ രാജ്യങ്ങളില്* ഈ സിനിമ ചിത്രീകരിക്കുമെന്നായിരുന്നു ആദ്യം റിപ്പോര്*ട്ടുകള്* ലഭിച്ചതെങ്കിലും പൂര്*ണമായും ഇന്ത്യയില്* തന്നെ ചിത്രീകരിക്കാനാണ് ഉണ്ണികൃഷ്ണന്* ഇപ്പോള്* തീരുമാനിച്ചിരിക്കുന്നത്. ഭൂരിഭാഗവും കേരളത്തില്* ചിത്രീകരിക്കുന്ന മിസ്റ്റര്* ഫ്രോഡിന്*റെ ചില രംഗങ്ങള്* മൈസൂര്*, രാജസ്ഥാന്*, ഡല്*ഹി എന്നിവിടങ്ങളിലും ഷൂട്ട് ചെയ്യും.

സണ്ണി വെയ്ന്*, ശ്രീനാഥ് ഭാസി തുടങ്ങിയവരും മിസ്റ്റര്* ഫ്രോഡില്* അഭിനയിക്കാന്* സാധ്യതയുണ്ടെന്നാണ് സംവിധായകന്* നല്*കുന്ന വിവരം.



More stills



Keywords:Mohanlal,Mister Fraud,Sreenath Bhasi,Sunny Vein,B Unnikrishnan,Jilla,shooting,malayalam film news