കോടീശ്വരൻ എന്ന പരിപാടിയിലൂടെ കോടി രൂപ മത്സരാർത്ഥികൾക്ക് സമ്മാനിക്കുന്ന ആക്ഷൻ ഹീറോ സുരേഷ് ഗോപി ഒരു കോടി പ്രതിഫലം വാങ്ങുന്നു. ജയറാമിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന കാശ്മീർ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനാണ് സുരേഷ് ഗോപി ഇത്രയും തുക വാങ്ങിയതെന്നാണ് പറയപ്പെടുന്നത്.

കൂടുതല്* ഭാഗവും കാശ്മീരില്* ചിത്രീകരിക്കുന്ന ഒരു ബിഗ് ബജറ്റ് ആക്ഷന്* സിനിമയായാണ് ജോഷി ഈ സിനിമ ഒരുക്കുന്നത്. സേതുവാണ് ചിത്രത്തിന്*റെ തിരക്കഥാകൃത്ത്.

രണ്ടു വർഷമായി ബിഗ് സ്ക്രീനിൽ നിന്ന് മാറി നിൽക്കുന്ന സുരേഷ് ഗോപിയുടെ തിരിച്ചു വരവ് കൂടിയാവുകയാണ് ഈ സിനിമ. ഒരു മിലിട്ടറി ഓഫീസറുടെ വേഷമാണ് സുരേഷ് ഗോപിയുടേത്.

മലയാളം സിനിമകള്*ക്കായി സമീപിക്കുന്നവരോട് സുരേഷ് ഗോപി ഒരുകോടി രൂപ പ്രതിഫലം ചോദിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അടുത്തിടെ ഒരു വലിയ ചിത്രത്തിന്*റെ ഭാഗമാകാന്* വേണ്ടി സംവിധായകന്* താരത്തെ സമീപിച്ചപ്പോഴും പ്രതിഫലം ഒരുകോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടത്രേ. അതുകൊണ്ടുതന്നെ ആ സംവിധായകന്* സുരേഷ് ഗോപിയെ ഒഴിവാക്കിയെന്നും റിപ്പോര്*ട്ടുണ്ടായിരുന്നു.

മലയാള സിനിമയിൽ മോഹന്*ലാലാണ് മലയാളത്തില്* ഏറ്റവും ഉയര്*ന്ന പ്രതിഫലം വാങ്ങുന്നത്. 1.75 കോടി രൂപയാണ് ലാലിന്*റെ പ്രതിഫലം. മമ്മൂട്ടി ഒന്നരക്കോടി വരെ വാങ്ങുന്നുണ്ട്. ദിലീപിന് 1.10 കോടിയാണ് പ്രതിഫലം.

Suresh Gopi


Keywords: suresh gopi,
suresh gopi new film, suresh gopi gallery, suresh gopi latest film, film kashmir,