ബോളിവുഡ് നടിയും മുൻ ലോകസുന്ദരിയുമായ ഐശ്വര്യാ റായിക്ക് ഫ്രാൻസിൽ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവൽ കുടുംബകാര്യം പോലെയാണ്. ലോക സിനിമ മുഴുവൻ ഒത്തുചേരുന്ന ആ സമയത്ത് ഐശ്വര്യ കാനിലെത്തുന്നത് മുടക്കാറില്ല. ഇത്തവണത്തെ കാൻ ഫിലിം ഫെസ്റ്റിവലിലും ആഷിന്റെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു. തുടർച്ചയായ പതിനൊന്നാം തവണയാണ് ആഷ് കാൻ ഫിലിം ഫെസ്റ്റിവലിന് എത്തുന്നുത്.

സാധാരണ അവസരങ്ങളിൽ കാനിൽ എത്തുന്ന മറ്റു നടിമാരെ പോലെ അണിഞ്ഞൊരുങ്ങാറുള്ള ഐശ്വര്യ ഇത്തവണ ലളിതമായാണെങ്കിലും സൗന്ദര്യം ഒട്ടും ചോരാതെ തന്നെയാണ് ചുവന്ന പരവതാനിയിൽ കാമറക്കണ്ണുകളുടെ ശ്രദ്ധാകേന്ദ്രമായത്. മകൾ ആരാദ്ധ്യ കൂടെ ഉണ്ടായിരുന്നെങ്കിലും കാമറക്കണ്ണുകൾക്ക് മകളെ വിട്ടു കൊടുക്കാതെ ഒറ്റയ്ക്കാണ് ആഷ് ഇൻസൈഡ് ലെവിൻ ഡേവിസ് എന്ന സിനിമയുടെ പ്രദർശനത്തിനായി എത്തിയത്.

കറുത്ത നിറത്തിലുള്ള ഗൗൺ അണിഞ്ഞാണ് ഐശ്വര്യ എത്തിയത്. ആഭരണങ്ങൾ നന്നേ കുറവായിരുന്നെങ്കിലും ആഷിന്റെ ആകർഷണമായ കണ്ണുകളിലെ തിളക്കത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. വൈകിട്ട് ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികം ആഘോഷിക്കുന്നതിന് കാനിൽ പ്രത്യേകം ഒരുക്കിയ പരിപാടിയിലും ഐശ്വര്യ പങ്കെടുത്തു.

സഭ്യാസാചി ഡിസൈൻ ചെയ്ത കറുപ്പിൽ സ്വർണ നിറത്തിലുള്ള സാരിയായിരുന്നു ഇന്ത്യൻ സിനിമയുടെ നൂറാം ആഘോഷത്തിൽ ആഷിന്റെ വേഷം. ഇന്ത്യൻ സിനിമയുടെ ആഘോഷമായതിനാൽ തന്നെ ഇന്ത്യൻ വേഷമായ സാരി മതിയെന്ന് ആഷും കരുതി. പിന്നീട് ഒരിക്കൽ കൂടി ആഷ് വേദിയിലെത്തി. വെള്ള നിറത്തിലുള്ള ഷർട്ടും കറുത്ത നിറത്തിലുള്ള സ്കർട്ടും അണിഞ്ഞ്. ഓരോ തവണയും കാമറക്കണ്ണുകൾ മുൻ ലോക സുന്ദരിയുടെ സൗന്ദര്യം ഒപ്പിയെടുക്കാൻ മത്സരിക്കുകയായിരുന്നു.

Aishwarya Rai

Keywords:
aishwarya rai in can festival,aishwarya rai images, aishwarya rai gallery, aishwarya rai new stills, aishwarya rai latest ,
aishwarya rai can