Results 1 to 1 of 1

Thread: ശ്രീശാന്തിന്റെ ജീവിതവുമായി 'ക്രിക്കറ്റ&a

  1. #1
    Join Date
    Apr 2005
    Posts
    46,704

    Default ശ്രീശാന്തിന്റെ ജീവിതവുമായി 'ക്രിക്കറ്റ&a




    രാജസ്ഥാൻ റോയൽസ് താരവും മലയാളി ക്രിക്കറ്റ് താരവുമായ ശ്രീശാന്ത് ഐ.പി.എൽ വാതുവയ്പ് കേസിൽ അറസ്റ്റിലായിട്ട് ദിവസങ്ങൾ കഴിഞ്ഞതേയുള്ളൂ. അതേ ശ്രീശാന്തിന്റെ ജീവിതം ഇപ്പോഴിതാ വെള്ളിത്തിരയിലെത്താൻ പോകുന്നു.



    ചുരുക്കി പറഞ്ഞാൽ ഒരു തട്ടുപൊളിപ്പന്* സിനിമാക്കഥയെ വെല്ലുന്നതാണ്* കണ്ണടച്ചു തുറക്കുന്നതിന് മുന്പ് ഇന്ത്യന്* ക്രിക്കറ്റിലെ യുവതാരമായി മാറിയ ശ്രീശാന്തിന്റേത്. കോഴ വിവാദത്തിൽ പെട്ട് അറസ്റ്റിലായതോടെ എല്ലാം തികഞ്ഞൊരു സിനിമ പോലെ ആയി ശ്രീയുടെ ജീവിതവും.


    പ്രമുഖ സംവിധായകന്* ഷാജി കൈലാസാണ് ശ്രീയുടെ ജീവിതം അഭ്രപാളിയിൽ ഒരുക്കിയെടുക്കുക.

    'ക്രിക്കറ്റ്*' എന്ന പേരിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എ.കെ.സാജന്റേതാണ്*. പ്രാഥമികഘട്ട ചര്*ച്ചകള്*ക്കുശേഷം തിരക്കഥാരചന പുരോഗമിക്കുകയാണ്*.


    ശ്രീശാന്തിന്റെ യഥാര്*ത്ഥ ജീവിതകഥയില്* നിന്ന്* പ്രചോദനം ഉള്*ക്കൊണ്ട്* മലയാളിയായ ഒരു സാങ്കല്*പിക ക്രിക്കറ്റ്* താരത്തിന്റെ കയറ്റിറക്കങ്ങളാണ് സിനിമയിൽ പ്രമേയമാകുന്നതെന്ന് ഷാജി കൈലാസ് പറഞ്ഞു.

    ശ്രീശാന്തിനെപ്പോലെ കേരളത്തിലെ ഒരു സാധാരണ സ്*കൂളില്* പഠിച്ച്* സ്വന്തം കഴിവും കഠിനാദ്ധ്വാനവും കൊണ്ട്* ഇന്ത്യന്* ക്രിക്കറ്റിന്റെ ഉയരങ്ങളിലെത്തിയ യുവാവിന്റെ കഥയാണ്* ഈ ചിത്രം പറയുന്നത്*. പണവും പ്രശസ്*തിയും കൈവന്നതോടെ സഞ്ചരിക്കാൻ പാടില്ലാത്ത വഴികളിലൂടെ അയാൾ യാത്ര ചെയ്യുന്നതും ഒടുവിൽ എല്ലാം നഷ്ടപ്പെട്ടവനാവുകയും ചെയ്യുന്നതാണ് കഥ. ക്രിക്കറ്റും-അധോലോകവും തമ്മിലുള്ള ബന്ധങ്ങളും എങ്ങനെ കളിക്കാര്*ക്ക് പണം വാഗ്ദാനം ചെയ്യുന്നുവെന്ന എല്ലാം സിനിമയില്* പ്രതിപാദിക്കുന്നുണ്ട്.

    ശ്രീശാന്ത്* കോഴവിവാദത്തില്* അകപ്പെട്ടതോടെ പുതുതലമുറയ്*ക്ക് ഒരു റോള്* മോഡലിനെയാണ്* നഷ്*ടപ്പെട്ടിരിക്കുന്നതെന്ന്* തിരക്കഥാകൃത്ത്* സാജന്* അഭിപ്രായപ്പെട്ടു. സ്വന്തം കരിയറിലുണ്ടായ ഇന്നത്തെ പതനത്തിന് ശ്രീശാന്ത് മാത്രമാണ്* കുറ്റക്കാരനെന്നും സാജന്* അഭിപ്രായപ്പെട്ടു.

    Sreesanth

    Keywords: sreesanth,
    Sreesanth arrested, IPL spot fixing , Sreesanth cricket,movie on Cricketer Sreesanth , new film cricket, cricket sreesanth new film




    Last edited by minisoji; 05-21-2013 at 04:37 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •