ആര്യന്* എന്ന പൊലീസ് ഉദ്യോഗസ്ഥന്* ഹിന്ദി സിനിമാലോകത്ത് ചര്*ച്ചാവിഷയമായിരിക്കുന്നു. ഹിന്ദിയിലെ പ്രമുഖരായ താരങ്ങളേക്കാള്* പക്വതയോടെ, തന്**മയത്വത്തോടെ ആ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മലയാളത്തിന്*റെ ബിഗ്സ്റ്റാര്* പൃഥ്വിരാജ് ആണ്. ഔറംഗസേബ് എന്ന സിനിമയില്* പേരിനൊരു നായകന്* വേറെയുണ്ടെങ്കിലും യഥാര്*ത്ഥ നായകന്* പൃഥ്വി തന്നെ. പൃഥ്വിയുടെ നറേഷനിലാണ് കഥ മുന്നോട്ട് നീങ്ങുന്നതും.


ബോക്സോഫീസില്* വലിയ പ്രകടനം കാഴ്ചവയ്ക്കാന്* ഔറംഗസേബിന് കഴിയുന്നില്ലെങ്കിലും പൃഥ്വിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ഇതോടെ വലിയ ഓഫറുകളാണ് ബോളിവുഡില്* പൃഥ്വിയെ തേടിയെത്തുന്നത്. ലഭിക്കുന്ന തിരക്കഥകള്* വളരെ ശ്രദ്ധയോടെ വായിക്കുകയാണ് പൃഥ്വി ഇപ്പോള്*.

ഫറാ ഖാന്* സംവിധാനം ചെയ്യുന്ന ഹാപ്പി ന്യൂ ഇയര്* ആണ് പൃഥ്വി ഇനി അഭിനയിക്കുന്ന ഹിന്ദിച്ചിത്രം. ഷാരുഖ് ഖാന്*, അഭിഷേക് ബച്ചന്* എന്നിവരും ഈ സിനിമയില്* പൃഥ്വിക്കൊപ്പം ഉണ്ടാകും. പല കാരണങ്ങള്* കൊണ്ട് ആ സിനിമയുടെ ഷെഡ്യൂളുകള്* ഇതുവരെയും തീരുമാനമായിട്ടില്ല - പൃഥ്വിരാജ് പറഞ്ഞു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മെമ്മറീസ്, അനില്* സി മേനോന്* സംവിധാനം ചെയ്യുന്ന ലണ്ടന്* ബ്രിഡ്ജ് എന്നിവയാണ് പൃഥ്വിയുടെ പുതിയ മലയാളം സിനിമകള്*.
More stills
Keywords:Prithviraj,Bollywood,Memmeries,Anil C Menon,London Bridge,Jithu Joseph,Happy new year,Abhishek Bachchan,Sharukh Khan,malayalam film news