ശോഭന ഇന്നും മലയാള സിനിമയുടെ അഭിമാനമാണ്. എന്നും അങ്ങനെയായിരിക്കുകയും ചെയ്യും. ‘നാഗവല്ലി’യെന്ന ഒറ്റക്കഥാപാത്രം മതി ശോഭനയെ എന്നും ഓര്*മ്മിക്കാന്*.


ഇപ്പോള്* വല്ലപ്പോഴും മാത്രമാണ് ശോഭന സിനിമയില്* അഭിനയിക്കുന്നത്. നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട് എപ്പോഴും തിരക്കിലാണ് അവര്*. വിനീത് ശ്രീനിവാസന്* സംവിധാനം ചെയ്യുന്ന ‘തിര’ എന്ന ത്രില്ലറില്* ശോഭന നായികയാകുന്നു എന്നതാണ് പുതിയ വാര്*ത്ത.

വിനീത് ശ്രീനിവാസന്റെ ആദ്യ ത്രില്ലര്* സിനിമയാണ് ഇത്. ശോഭനയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. വിനീതിന്റെ സഹോദരന്* ധ്യാന്* ഈ സിനിമയില്* നായകനാകുമെന്നാണ് റിപ്പോര്*ട്ടുകള്*.

‘തിര’ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് കടല്*ത്തിരയല്ല എന്നാണ് വിവരം. ‘വെടിയുണ്ട’ എന്ന അര്*ത്ഥത്തിലാണത്രെ ഇവിടെ ‘തിര’ വരുന്നത്.



More stills



Keywords:Shobhana,Vineeth Sreenivasan,Dhyan,Thira,Vediyunda,Nagavalli,malaya lam film news