തട്ടത്തിന്* മറയത്ത് എന്ന സിനിമയ്ക്കു ശേഷം വിനീത് ശ്രീനിവാസന്* സംവിധാനം ചെയ്യുന്ന അടുത്ത സിനിമയായ 'തിര'യില്* മലയാളികളുടെ പ്രിയനടി ശോഭന നായികയാകുമെന്ന് റിപ്പോര്*ട്ട്. നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട് സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് ശോഭനയിപ്പോൾ. അതേസമയം ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ഒരു ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിൽ വിനീതിന്റെ സഹോദരൻ ധ്യാൻ നായകനാകുന്നത്. ശോഭന അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. തിര എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് കടല്*ത്തിരയല്ല എന്നാണ് വിവരം. വെടിയുണ്ട എന്ന അര്*ത്ഥത്തിലാണത്രെ ഇവിടെ തിര വരുന്നത്.
Shobana

Keywords: shobana gallery,
shobana images, shobana new stills, shobana latest film, shobana gallery pic, shobana film thira, shobana vineeth sreenivasan, shobana thira new film