സ്*റ്റൈല്* മന്നന്* സൂപ്പര്* സ്റ്റാര്* രജനീകാന്ത് തന്റെ പുതിയ പടമായ കൊച്ചടിയാന്റെ ഹിന്ദിപതിപ്പില്* ആദ്യമായൊരു ഹിന്ദി ഗാനം ആലപിച്ചു. ഏ ആര്* റഹ്മാന്റെ സംഗീത സംവിധാനത്തിലുള്ള തമിഴ് ഗാനത്തിന്റെ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയ വരികളാണ് രജനി പാടിയത്. വൈരമുത്തു രചിച്ച വരികള്* ഇര്*ഷാദ് കാമിലാണ് ഹിന്ദിയിലേക്ക് തര്*ജ്ജമ ചെയ്തത്.


തമിഴ് പതിപ്പിലെ ഗാനവും രജനികാന്ത് തന്നെയാണ് പാടിയത്. രജനികാന്തിന്റെ മകള്* സൌന്ദര്യയാണ് കൊച്ചടിയാന്* സംവിധാനം ചെയ്തത്. ദീപിക പദുക്കോണാണ് രജനികാന്തിന്റെ നായികയായിയെത്തുന്നത്. ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കെ.എസ്. രവികുമാറാണ്. ജൂണില്* പടം പുറത്തിറങ്ങുമെന്നാണ് കരുത്തുന്നത്.

ചിത്രം കാണാന്* രജനികാന്ത് നടനവിസ്മയം കമല്* ഹാസനെ ക്ഷണിച്ചിരുന്നു. കമല്* ഹാസന്റെ അഭിപ്രായമറിഞ്ഞതിന് ശേഷം വേണ്ട മാറ്റങ്ങള്* വരുത്തുകയും റിലീസിങ് ഡേറ്റ് നിശ്ചയിക്കുകയും ചെയ്യും. ചലച്ചിത്രമേഖലയെപ്പറ്റി ആഴത്തില്* പാണ്ഡിത്യമുള്ള കമല്*ഹാസന്* തന്നെയാണ് തന്റെ ചിത്രം വിലയിരുത്താന്* യോഗ്യനെന്നാണ് രജനികാന്തിന്റെ അഭിപ്രായം.

രജനികാന്തിന്റെ രണ്ടുവര്*ഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രമാണ് കൊച്ചടിയാന്*. അതുകൊണ്ടു തന്നെയാണു രജനികാന്തിന് തന്റെ പടത്തിനു ഇത്രയ്ക്ക് ആശങ്കയും.


More stills


Keywords:Rajanikanth,Soundarya,Kochadiyan,Kamal Hassan,Deepika Padukone,A R Rahman,Tamil film news