വാതുവയ്പ്പുകാര്* ഐപി*എല്* താരങ്ങള്*ക്ക് ഇട്ട ഇരട്ടപ്പേരുകള്* പൊലീസ് കണ്ടെത്തി. ബുക്കികള്* ഉപയോഗിച്ച ഡയറികള്*, ഐപാഡ് എന്നിവ പരിശോധിച്ചതില്* നിന്നാണ് കോഡുകള്* ലഭ്യമായത്.


ബട്കു എന്ന കോഡില്* ആണ് സച്ചിന്* അറിയപ്പെട്ടിരുന്നത് എന്നാണ് വിവരം. അദ്ദേഹത്തിന്റെ ഉയരക്കുറവാകാം ഈ പേരിടാന്* ബുക്കികളെ പ്രേരിപ്പിച്ചത് എന്നാണ് കരുതപ്പെടുന്നത്. എന്തായാലും ക്രിക്കറ്റ് ദൈവം, ലിറ്റില്* മാസ്റ്റര്*, മാസ്റ്റര്* ബ്ലാസ്റ്റര്* എന്നീ പേരുകള്*ക്കൊപ്പം സച്ചിന് ഒരു പേരു കൂടി വീണു.

ഹെലികോപ്ടര്* എന്നാണ് ഇന്ത്യന്* ക്യാപ്റ്റന്* മഹേന്ദ്ര സിംഗ് ധോണിയുടെ പേര്. ധോണിയുടെ പ്രശസ്തമായ ഒരു ഷോട്ടിനെ ഓര്*മ്മിപ്പിക്കുന്നതാണ് ഈ പേര്.

ഒത്തുകളി കേസില്* അറസ്റ്റിലായ ഐപി*എല്* താരങ്ങളുടെ പേരുകളും രസകരമാണ്. ശ്രീശാന്തിന് റൊത്രു എന്ന് പേരുവീണപ്പോള്* അജിത് ചന്ദിലയെ മൌഗ്ലി എന്നാണ് വിളിച്ചിരുന്നത്. അങ്കിത് ചവാന്* ആകട്ടെ കവാ. വിന്ദു ധാരാ സിംഗ് ബുക്കികള്*ക്കിടയില്* ജാക്ക് ആണ്. ഗുരുനാഥ് മെയ്യപ്പന്* ആകട്ടെ ഗുരുജിയും.More stills
Keywords:Sachin ,Dhoni,IPL cricketers,Bookies,Sreesanth,Rothru,Mougli,Vindu dhara singh,Ajith Chandila,cricket news,sports news