‘ദി കിംഗ് ആന്*റ് ദി കമ്മീഷണര്*’ - സുരേഷ്ഗോപിയെ മലയാള സിനിമയില്* അവസാനം കണ്ടത് ആ ചിത്രത്തിലാണ്. അതിന് ശേഷം ‘കോടീശ്വരന്*’ എന്ന ടി വി ഷോ അവതരിപ്പിച്ചും ഷങ്കറിന്*റെ ‘ഐ’ എന്ന തമിഴ് ചിത്രത്തില്* അഭിനയിച്ചും ഒതുങ്ങിനില്*ക്കുകയായിരുന്നു സുരേഷ്ഗോപി. മലയാള സിനിമയില്* നിന്ന് അകന്നുനിന്ന കാലത്ത് പ്രതിഫലവും വര്*ദ്ധിപ്പിച്ചു താരം. ഇപ്പോള്* ഒരു കോടി രൂപയാണ് പ്രതിഫലം.

ജോഷി സംവിധാനം ചെയ്യുന്ന ‘സലാം കാശ്മീര്*’ എന്ന ചിത്രത്തിലൂടെ സുരേഷ്ഗോപി മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. എണ്*പത് ശതമാനത്തോളം കാശ്മീരില്* ചിത്രീകരിക്കുന്ന ഈ സിനിമയില്* സുരേഷ്ഗോപിക്കൊപ്പം ജയറാമും നായകതുല്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സലാം കാശ്മീരിന്*റെ ആദ്യ ഷെഡ്യൂള്* പൂര്*ത്തിയായിക്കഴിഞ്ഞു. സേതു തിരക്കഥയെഴുതുന്ന ഈ സിനിമ മിലിട്ടറിയുടെ പശ്ചാത്തലത്തില്* ഒരു കോമഡി ആക്ഷന്* ത്രില്ലറാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് സുരേഷ്ഗോപി പട്ടാളവേഷത്തിലെത്തുന്നത്.

ജോഷിയും സുരേഷ്ഗോപിയും മുമ്പ് ഒത്തുചേര്*ന്നപ്പോഴൊക്കെ വമ്പന്* ഹിറ്റുകള്* പിറന്നിട്ടുണ്ട്. ലേലം, പത്രം, ട്വന്*റി20, ക്രിസ്ത്യന്* ബ്രദേഴ്സ് തുടങ്ങിയ മെഗാഹിറ്റുകളുടെ പട്ടികയിലേക്ക് സലാം കാശ്മീരും എത്തുമോ എന്ന് കാത്തിരുന്ന് കാണാം.



More stills



Keywords:Joshi,Suresh Gopi,Pathram,Lelam,Twent20,Christian Brothers,Sethu,Comedy Action Thriller,Salam Kashmir,malayalam film news