അഴലിന്റെ ആഴങ്ങളില്* അവൾ മാഞ്ഞുപോയ്
നോവിന്റെ തീരങ്ങളില്* ഞാന്* മാത്രമായ്
അഴലിന്റെ ആഴങ്ങളില്* അവൾ മാഞ്ഞുപോയ്
നോവിന്റെ തീരങ്ങളില്* ഞാന്* മാത്രമായ്...
ഇരുള്* ജീവനെ പൊതിഞ്ഞു....
ചിതല്* പ്രാണനില്* മേഞ്ഞു...
കിതയ്ക്കുന്നു നീ ശ്വാസമേ....
അഴലിന്റെ ആഴങ്ങളില്* അവൾ മാഞ്ഞുപോയ്
നോവിന്റെ തീരങ്ങളില്* ഞാന്* മാത്രമായ്...

പിന്നോട്ടു നോക്കാതെ പോകുന്നു നീ..
മറയുന്നു ജീവന്റെ പിറയായ നീ...
അന്നെന്റെ ഉൾച്ചുണ്ടില്* തേൻ*തുള്ളി നീ...
ഇനിയെന്റെ ഉൾ*പ്പൂവില്* മിഴിനീരു നീ...
എന്തിനു വിതുമ്പലായ് ചേരുന്നു നീ...
പോകൂ വിഷാദരാവേ...
എന്* നിദ്രയെ....പുണരാതെ നീ....
അഴലിന്റെ ആഴങ്ങളില്* അവൾ മാഞ്ഞുപോയ്
നോവിന്റെ തീരങ്ങളില്* ഞാന്* മാത്രമായ്....

പണ്ടെന്റെ ഈണം നീ മൗനങ്ങളില്*
പതറുന്ന രാഗം നീ...എരിവേനലിൽ*..
അത്തറായ് നീ പെയ്യും നാൾ*ദൂരെയായ്...
നിലവിട്ട കാറ്റായ് ഞാന്* മരുഭൂമിയില്*...
പൊന്*കൊലുസ്സു കൊഞ്ചുമാ നിമിഷങ്ങളെൻ
ഉള്ളില്* കിലുങ്ങിടാതെ...ഇനി വരാതെ...
നീ എങ്ങോ പോയ്*......


Keywords:songs,poems,kavithakal,malayalam kavithakal