വരന്റെ നിറത്തെച്ചൊല്ലി വിവാഹം മുടങ്ങി. ചെറുക്കന് കറുപ്പ് കൂടുതലാണെന്ന കാരണം പറഞ്ഞ് വധു വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു. ഉത്തര്**പ്രദേശിലെ റയ്*ബറേലിയില്* ആയിരുന്നു സംഭവം.


വരനെ വിവാഹദിവസമാണ് വധു ആദ്യമായി കണ്ടത്. വരന് കറുപ്പ് കൂടുതലാണെന്നും തനിക്ക് വിവാഹത്തിന് വയ്യെന്നും വധു തീര്*ത്ത് പറഞ്ഞതോടെ വധുവിന്റെ വീട്ടുകാരും ബന്ധുക്കളും അയല്*ക്കാരുമെല്ലാം അന്ധാളിപ്പിലായി. തന്റെ സൌന്ദര്യത്തിന് വരന്* മാച്ചാകില്ലെന്നും വധു പറഞ്ഞു.

വീട്ടുകാര്* അനുനയിപ്പിക്കാന്* ശ്രമിച്ചെങ്കിലും ഒത്തുതീര്*പ്പിന് വഴങ്ങാതെ വധു മണ്ഡപത്തില്* നിന്ന് ഇറങ്ങിപ്പോയി.

ഇതെല്ലാം കണ്ടുനിന്ന വരന്റെ വീട്ടുകാരുടെ എങ്ങനെ പ്രതികരിക്കും എന്ന് ഭയന്ന് പെണ്**വീട്ടുകാര്* പൊലീസില്* വിവരം അറിയിച്ചു. തുടര്*ന്ന് പൊലീസ് സ്ഥലത്തെത്തി. പക്ഷേ ചെറുക്കനെ വേണ്ടെന്ന് വധു പറഞ്ഞാല്* പിന്നെ പൊലീസ് എന്തുചെയ്യാന്*?



Keywords:wedding,Bride,groom,relatives,police