ഇന്ത്യന്* ക്രിക്കറ്റ് ക്യാപ്റ്റന്* മഹേന്ദ്ര സിംഗ് ധോണിയും വിവാദത്തില്*. ടീം ഇന്ത്യയിലെ നാലോളം താരങ്ങളെ മാര്*ക്കറ്റ് ചെയ്യുന്ന റിതി സ്*പോര്*ട്*സ് എന്ന മാര്*ക്കറ്റിംഗ് കമ്പനിയില്* ധോണിക്ക് 15 ശതമാനം ഷെയറുകളുണ്ടെന്ന് പുതിയ റിപ്പോര്*ട്ടുകള്*. റിതിയില്* ധോണിക്ക് ഷെയറുണ്ടെന്ന് പ്രമുഖ ബിസിനസ് ന്യൂസ്പേപ്പറാണ് റിപ്പോര്*ട്ട് ചെയ്തത്. കൂടാതെ ബിസിസിഐ പ്രസിഡന്റായിരുന്ന എന്* ശ്രീനിവാസന്റെ കമ്പനിയായ ഇന്ത്യ സിമന്റ്സിന്റെ വൈസ് പ്രസിഡന്റുമാണ് ധോണി.


ധോണിയുടെ പരസ്യക്കരാറുകള്* അടക്കമുള്ള മാര്*ക്കറ്റിംഗ് ഈ കമ്പനിയാണ് നടത്തുന്നത്. ധോണിയെ കൂടാതെ നാല് ഇന്ത്യന്* താരങ്ങളുടെ മാര്*ക്കറ്റിംഗും റിതി നടത്തുന്നുണ്ട്. ധോണി, സുരേഷ് റെയ്*ന, രവീന്ദ്ര ജഡേജ, പ്രഗ്യാന്* ഓജാ, ആര്* പി സിംഗ് എന്നിവരെ സ്*പോര്*ട്ട് മാര്*ക്കറ്റിംഗ് കമ്പനിയായ റിതി സ്*പോര്*ട്ട്*സ് ഉപയോഗപ്പെടുത്തുന്നു എന്നാണ് റിപ്പോര്*ട്ട്.

താരങ്ങളെ ടീമിലേക്ക് സെലക്ട് ചെയ്യുന്നവരില്* ഒരാളായ ക്യാപ്റ്റന്റെ കമ്പനി സഹതാരങ്ങളുടെ മാര്*ക്കറ്റിങ് നടത്തുന്നത് ശരിയല്ലെന്ന് മുന്* ഇന്ത്യന്* ക്രിക്കറ്റ് താരം മനീന്ദര്* സിംഗ് തുടങ്ങിയവര്* പറഞ്ഞിരുന്നു. ചെന്നെ സൂപ്പര്*കിംഗ്*സ് ടീമിനെ മാര്*ക്കറ്റ് ചെയ്തതും റിതി സ്*പോര്*ട്ട്*സ് തന്നെയാണ്. ധോണിയുടെ അടുത്ത സുഹൃത്തായ അരുണ്* പാണ്ഡെയുടേതാണ് റിതി സ്പോര്*ട്സ്. 2010ല്* ധോണി റിതി സ്പോര്*ട്സുമായിച്ചേര്*ന്ന് 210 കോടിയുടെ കരാറൊപ്പിട്ടത് ഇന്ത്യന്* ക്രിക്കറ്റിലെ തന്നെ വലിയൊരു കരാറാണെന്നും റിപ്പോര്*ട്ടുണ്ട്
More stillsKeywords:Mahendra Singh Dhoni,Maneendar Singh,Arun Pande,Rithi sports,Indian cricket,criket news,sports news