രാജസ്ഥാന്* റോയല്*സ് അംഗവും മുംബൈയുടെ ഭാവിവാഗ്ദാനവുമായ അങ്കിത് ചവാനെന്ന ക്രിക്കറ്റ് താരത്തിന്റെയും നേഹയെന്ന ഐടി കണ്*സള്*ട്ടന്റിന്റെയും വിവാഹം ഒരു ആഘോഷമാക്കാനാണ് കുടുംബം തീരുമാനിച്ചിരുന്നത്. കോളജ് കാലഘട്ടത്തില്* തുടങ്ങി എട്ടുവര്*ഷം നീണ്ട പ്രണയത്തിന്റെ സഫലീകരണം. എന്നാല്* പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്.


ഐപി*എല്* വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ശ്രീശാന്തും അജിത് ചാന്ദിലയെയും ഒപ്പം അങ്കിതിനെയും മുംബൈയില്* വച്ച് ഡല്*ഹി പൊലീസിന്റെ പ്രത്യ്യേക അന്വേഷണസംഘം മേയ് 16ന് കസ്റ്റഡിയിലെടുത്തു. പണവും പ്രശസ്തിയുമൊക്കെ നിമിഷനേരം കൊണ്ട് വിലയില്ലാത്തതായി മാറി.വാതുവെയ്പ്പ് വിവാദം അങ്കിതിന്റെ ഭാവിയില്*ത്തന്നെ കരിനിഴല്* വീഴ്ത്തി. ജോലി ചെയ്തിരുന്ന് അയര്*ലൈന്*സ് സ്ഥാപനം അങ്കീതിനെ സസ്പെന്*ഡ് ചെയ്തു.

ഈ ജൂണ്* രണ്ടിനാണ് അങ്കിത് ചവാന്റെ വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹം നടന്നില്ലെങ്കില്* വധൂവരന്മാരുടെ കുടുംബങ്ങളെ അത് ബാധിക്കുമെന്ന് കാണിച്ച് ചവാന്* അപേക്ഷ നല്*കി. കുറ്റങ്ങള്* കെട്ടിച്ചമച്ചതാണെന്നും ചവാനെതിരെ ശക്തമായ തെളിവുകളൊന്നുമില്ലെന്നും വിവാഹക്ഷണപത്രങ്ങള്* വിതരണം ചെയ്*തെന്നും എല്ലാ ഒരുക്കങ്ങളും നടന്നുകഴിഞ്ഞെന്നും ചവാന്റെ അഭിഭാഷകന്* വാദിച്ചു. അങ്കിതിന് ജാമ്യം ലഭിച്ചു.

സ്വാഭാകികമായും മാധ്യമങ്ങള്* കാത്തോര്*ത്തത് അങ്കിതിന്റെ വരണമാല്യത്തിനായി കാത്തിരിക്കുന്ന നേഹയുടെ മറുപടി എന്തായിരിക്കുമെന്നതിലായിരുന്നു. നേഹയുടെ മൌനം മാധ്യമങ്ങള്* ഒരു പിന്**മാറലായി വ്യാഖ്യാനിച്ചു. എന്നാല്* എട്ട് വര്*ഷം മനസ്സുകള്* പങ്കുവച്ച തനിക്ക് അങ്കിതിനെ പരിപൂര്*ണ്ണവിശ്വാസമാണെന്നും ഒരു ജീവിതമുണ്ടെങ്കില്* അങ്കിതിന്റെയൊപ്പമേയുള്ളെന്നും ഉറപ്പിച്ചു പറഞ്ഞ് നേഹ തന്റെ വിശ്വസ്തത തെളിയിച്ചു.

താന്* ഞായറാഴ്ച അങ്കിതിന്റെ ഭാര്യയാവുമെന്നും പക്ഷേ ആ കുടുംബവുമായി താന്* ബന്ധിക്കപ്പെട്ട് ഏപ്പോഴേ കഴിഞ്ഞെന്നും വിവാഹം വേണ്ടെന്ന് വയ്ക്കുന്നത് ചിന്തയില്* പോലുമില്ലെന്നും നേഹ പറയുന്നു. പ്രതിസന്ധി ഘട്ടത്തില്* താന്* ഒപ്പമില്ലെങ്കില്* മറ്റാരായിരിക്കും ഒപ്പമുണ്ടാവുകയെന്നും നേഹ ഒരു മാധ്യമത്തിന് നല്*കിയ അഭിമുഖത്തില്* പറഞ്ഞു.

ഇരു കുടുംബങ്ങളും അങ്കിതിനു പിന്നില്* ഉറച്ച് നില്*ക്കുകയാണെന്നും അങ്കിതിന്റെ കുടുംബം തന്നോട് കല്യാണത്തിന് മുന്*പ് ആരോപണവിധേയനായ ഒരാളോടുള്ള വിവാഹത്തെക്കുറിച്ച് മറിച്ചൊരു തീരുമാനമുണ്ടെങ്കില്* ചിന്തിക്കാന്* സമയം തരാമെന്ന് പറഞ്ഞിരുന്നെന്നും എന്നാല്* തനിക്ക് അങ്കിത് നിരപരാധിയാ*ണെന്ന് സംശയമേതും ഉണ്ടായിരുന്നില്ലെന്നും നേഹ പറയുന്നു.

ആഘോഷത്തോടെ കൊണ്ടാടേണ്ട ഇവരുടെ വിവാഹം ഇന്ന് കുടുംബാംഗങ്ങള്* മാത്രം സംബന്ധിക്കുന്ന ചെറിയ ചടങ്ങ് മാത്രമായാണ് നടത്തുന്നത്. ഇതിന്റെ വിശദാംശങ്ങള്* അറിയാവുന്ന അടുത്ത കുടുംബാംഗങ്ങള്*ക്കു മാത്രമാണ്. അങ്കിത് തന്റെ നിരപാധിത്വം തെളിയിച്ച് നഷ്ടപ്പെട്ടത് വീണ്ടെടുക്കുന്നതിന് എല്ലാ പിന്തുണയും നല്*കുമെന്ന് കുടുംബാംഗങ്ങള്* പറയുന്നു.More stills


Keywords:Ankit Chawan,cricketers,ajith chandila,Sreesanth,Rajasthan royals,cricket news,sports news