ശ്രീശാന്തിന്റെ പേരില്* വ്യാപകമായി കമ്പ്യൂട്ടര്* വൈറസ് പ്രചരിക്കപ്പെടുന്നു. ആന്റി വൈറസ് നിര്*മാതാക്കളായ മക്അഫിയാണു ശ്രീശാന്തിന്റെ പേരില്* ഇന്റര്*നെറ്റില്* അപകടകാരിയായ വൈറസ് പ്രചരിക്കുന്നതായി മുന്നറിയിപ്പു നല്*കുന്നത്.


ശ്രീശാന്തിന്റെ വിവരങ്ങള്* അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ടാണ് വൈറസിനെ വികസിപ്പിച്ചെടുത്തതെന്ന് കരുതുന്നു. ഐപിഎല്* ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടു അറസ്റ്റിലായതുകൊണ്ട് ഇപ്പോള്* ഇന്റര്*നെറ്റില്* ഏറ്റവും കൂടുതല്* പേര്* തിരയുന്നത് ശ്രീശാന്തിനെയാണ്.

പല ക്രിക്കറ്റുകളിക്കാരുടെ പേരിലും ഇന്റര്*നെറ്റ് ലോകത്തു അപകടകാരിയായ വൈറസുകളുണ്ട്. വൈറസുകളുടെ പട്ടികയില്* റോയല്* ചലഞ്ചേഴ്*സ് താരം ക്രിസ് ഗെയ്*ലിനാണ് ഒന്നാം സ്ഥാനം. ഇപ്പോള്* ഏറ്റവും അപകടകാരിയായതും ഗെയിലിന്റെ പേരിലുള്ള വൈറസ് തന്നെ. ഐപിഎല്* ആറാം സീസണില്* മികച്ച പ്രകടനം കാഴ്ചവെച്ച ക്രിസ് ഗെയ്*ലിനെ നിരവധി പേര്* നെറ്റില്* തിരയുന്നുണ്ട്. തെരച്ചിലില്* ശ്രീശാന്തിനു മൂന്നാം സ്ഥാനമാണുള്ളത്.

വൈറസ് ഭീഷണിയുള്ളതിനാല്* ക്രിക്കറ്റ് താരങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോ, വീഡിയോ, വാര്*ത്തകള്* മുതലായവ തിരയുമ്പോള്* സൂക്ഷിക്കണം എന്നും മക്*അഫി മുന്നറിയിപ്പ്* നല്*കിയിട്ടുണ്ട്.




More stills





Keywords:Computer virus,Sreesanth,Mak Afi,photos,videos,news,IPL