ശ്രീശാന്തിനെ എനിക്കറിയാം, ഞങ്ങള്* നല്ല സുഹൃത്തുക്കളായിരുന്നു, അത്രമാത്രം അതില്*ക്കവിഞ്ഞ ഒരു ബന്ധവും ഞങ്ങള്* തമ്മില്* ഇല്ല. പറയുന്നത് വേറെ ആരുമല്ല, ശ്രീശാന്തിന്റെ കന്നഡ കാമുകി എന്ന് മാധ്യമങ്ങള്* വിശേഷിപ്പിച്ച കന്നഡ നടി സഞ്ജനയാണ്.


താനും ശ്രീശാന്തും 2009ല്* ഗോവയില്* വച്ചാണ് കണ്ടുമുട്ടിയത്. അവിടെ ഒരു മ്യൂസിക് ഫെസ്*റ്റിവലില്* പങ്കെടുക്കാന്* എത്തിയതായിരുന്നു ഞങ്ങള്*. ഒരുമിച്ച് ഡാന്*സ് ചെയ്തു അത്രമാത്രം. അതിനുശേഷം രണ്ട് വര്*ഷത്തോളം ഞങ്ങള്* സുഹൃത്തുക്കളായിരുന്നു. ഞാന്* അറിയുന്ന ശ്രീശാന്ത് നല്ലൊരു ക്രിക്കറ്ററായിരുന്നു. ഇന്ത്യയിലെ നല്ലൊരു ബൌളറാകാന്* താന്* ശ്രമിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞിട്ടുണ്ടെന്ന് സഞ്ജന പറഞ്ഞു.

ഇപ്പോള്* രണ്ട് വര്*ഷാമായി ഞങ്ങള്* തമ്മില്* ഒരു ബന്ധവുമില്ല. ശ്രീശാന്തിനെ അറസ്റ്റ് ചെയ്ത വാര്*ത്ത തന്നെ ഞെട്ടിച്ചു. പൊലീസ് എന്നെ ചോദ്യം ചെയ്തുവെന്ന വാര്*ത്ത അടിസ്ഥാനരഹിതമാണ്. എനിക്ക് വാതുവെപ്പുമായി യാതൊരു ബന്ധവുമില്ലയെന്നും സഞ്ജന പറഞ്ഞു.

കന്നഡ സിനിമയില്* നിന്നും വാതുവെപ്പില്* ആരെങ്കിലും പങ്കെടുത്തതായി താന്* വിശ്വസിക്കുന്നില്ല. എനിക്ക് വാതുവെപ്പുമായി ബന്ധമുണ്ടെന്ന് പറയുന്നത് ശരിയല്ല എന്നും സഞ്ജന കൂട്ടിച്ചേര്*ത്തു.More stillsKeywords:Sanjana,Sreesanth,Bookies,Bowler,cricket news,sports news