ബോളിവുഡ് യുവനടി ജിയാ ഖാനെ തൂങ്ങിമരിച്ച നിലയില്* കണ്ടെത്തി. 25 കാരിയായ ജിയയെ മുംബൈ ജൂഹുവിലെ വസതിയിലാണ് മരിച്ച നിലയില്* കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് മരണം നടന്നത് എന്നാണ് കരുതപ്പെടുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്താനായില്ല.


വ്യക്തിപരമായ പ്രശ്നങ്ങള്* മൂലം ജിയ മാനസിക വിഷമത്തില്* ആയിരുന്നു എന്നാണ് വിവരം. രാത്രി 11 മണിയോടെയാണ് ജിയ ജീവന്* വെടിഞ്ഞത് എന്നാണ് പൊലീസിന്റെ നിഗമനം.

ലണ്ടനില്* ജനിച്ചുവളര്*ന്ന ജിയ അഭിനയത്തോടുള്ള താലപര്യം മൂലമാണ് ഇന്ത്യയില്* താമസമാക്കിയത്. നഫീസ എന്നൊരു പേരും ജിയയ്ക്കുണ്ട്. രാംഗോപാല്* വര്*മയുടെ ‘നിശബ്ദ്’ എന്ന സിനിമയില്* അമിതാഭ് ബച്ചനൊപ്പം അഭിയിച്ചായിരുന്നു ജിയയുടെ ബോളിവുഡ് പ്രവേശനം. പിന്നീട് ആമിര്* ഖാന്റെ ‘ഗജിനി‘, അക്ഷയ് കുമാറിന്റെ 'ഹൌസ് ഫുള്*' എന്നിവയില്* വേഷമിട്ടു.


More stills


Keywords:Jiya Khan,Gajani,Houseful,Nishabdha,Aamir Khan,Jiyakhan hanging,hindi film news,Bollywood film news