ഐപിഎല്* വാതുവെപ്പില്* നടി ശില്*പ്പ ഷെട്ടിക്കും പങ്കുണ്ടെന്ന് ഉമേഷ് ഗോയങ്ക പൊലീസിന് മൊഴി നല്*കിയതായി റിപ്പോര്*ട്ട്. രാജസ്ഥാന്* റോയല്*സ് ഉടമ രാജ് കുന്ദ്രയുടെ ഭാര്യയാണ് ശില്*പ്പ ഷെട്ടി. രാജ് കുന്ദ്രയുടെ സുഹൃത്താണ് ഉമേഷ് ഗോയങ്ക.


രാജസ്ഥാന്* റോയല്*സ് ഉടമ രാജ് കുന്ദ്ര കുറ്റസമ്മതം നടത്തിയെന്ന് ഡല്*ഹി പൊലീസ് കമ്മീഷണര്* നീരജ് കുമാര്* അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്*ഷമായി വാതുവെപ്പില്* ഏര്*പ്പെടുന്നുണ്ടെന്ന് രാജ് കുന്ദ്ര സമ്മതിച്ചതായാണ് പൊലീസ് വ്യക്തമാക്കിയത്. രാജ് കുന്ദ്രയോട് രാജ്യം വിട്ടു പോകരുതെന്ന് പോലീസ് ആവശ്യപ്പെട്ടു. കുന്ദ്രയുടെ പാസ്*പോര്*ട്ട് ഡല്*ഹി പൊലീസ് പിടിച്ചെടുത്തു.

ഇതിലൂടെ വന്*തുക നഷ്ടമായതായും അദ്ദേഹം പറഞ്ഞതായി ഡല്*ഹി പൊലീസ് കമ്മീഷണര്* നീരജ് ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. അതേസമയം, കുന്ദ്രയുടെ പേരില്* വാതുവെപ്പ് കേസ് ചുമത്താന്* പൊലീസ് തയ്യാറല്ല. വാതുവെപ്പ് കേസിന് ജാമ്യം ലഭിക്കുമെന്നതിനാലാണിത്.

ജസ്ഥാന്* റോയല്*സിന് കുന്ദ്രയുടെ ഭാര്യയും ബോളീവുഡ് നായികയുമായ ശില്*പ്പ ഷെട്ടിയുള്*പ്പടെ നാല് ഉടമസ്ഥരാണുള്ളത്. വാതുവെപ്പിന് കൂട്ട് നിന്ന് ഒത്തുകളിച്ചുവെന്ന കേസില്* രാജസ്ഥാന്* റോയല്*സിന്റെ മലയാളി താരം ശ്രീശാന്ത് ഉള്*പ്പടെ മൂന്ന് കളിക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മത്സരത്തിന് മുമ്പ് കുന്ദ്രയുടെ ബിസിനസ് പങ്കാളി ഉമേഷ് ഗോയെങ്ക് പിച്ചിന്റെ സ്വഭാവവും ടീമിനെക്കുറിച്ചുള്ള വിവരങ്ങളുമറിയാന്* തന്നെ സമീപിച്ചിരുന്നുവെന്ന് രാജസ്ഥാന്* റോയല്*സ് താരം സിദ്ദാര്*ത്ഥ് ത്രിവേദ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്* വിവരങ്ങള്* കുന്ദ്രയില്* നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.More stillsKeywords:IPL,Shilpa Shetty,Rajendra Kundra,Umesh Goyenk,Rajastan Royals,Siddardh Thrived,cricket news,sports news