ടി വിയില്* അവതാരകനായി തുടരുമ്പോള്* നടനാകുമെന്ന് വിചാരിച്ചില്ല. സീരിയലുകളില്* നായകനായി തിളങ്ങിയപ്പോള്* സിനിമയിലെത്തുമെന്ന് പ്രതീക്ഷിച്ചില്ല. സിനിമയില്* നായകനായപ്പോള്* താന്* തിരക്കഥയെഴുതുമെന്നും അതില്* മോഹന്*ലാല്* നായകനാകുമെന്നും കരുതിയില്ല. രതീഷ് വേഗയുമൊത്ത് ഒരു കാറിനുള്ളിലിരുന്ന് വെറുതെയെഴുതിയ ‘മഴനീര്*ത്തുള്ളികള്*...’ എന്ന ഗാനം തന്നെ തിരക്കുള്ള ഗാനരചയിതാവാക്കുമെന്നും വിചാരിച്ചതല്ല. അതേ, യാദൃശ്ചികതകള്* നിറഞ്ഞതാണ് അനൂപ് മേനോന്* എന്ന ചലച്ചിത്രപ്രതിഭയുടെ ജീവിതം.


അനൂപിനിപ്പോള്* തിരക്കോട് തിരക്കാണ്. അഭിനയിക്കുന്ന ചിത്രങ്ങള്*, തിരക്കഥയെഴുതുന്ന ചിത്രങ്ങള്*. അതിനിടെ പാട്ടെഴുത്തിന്*റെ തിരക്ക്. ഇടയ്ക്ക് മാഗസിനുകളില്* നോവലെറ്റുകളും കഥകളും. അനൂപ് മേനോന്* - ജയസൂര്യ ടീം ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടായി മാറിക്കഴിഞ്ഞു. അനൂപ് മേനോന്* തിരക്കഥയെഴുതിയ കോക്ടെയില്*, ബ്യൂട്ടിഫുള്*, ട്രിവാന്**ഡ്രം ലോഡ്ജ്, ഡേവിഡ് ആന്*റ് ഗോലിയാത്ത്, ഹോട്ടല്* കാലിഫോര്*ണിയ എന്നീ സിനിമകള്* തുടര്*ച്ചയായി ഹിറ്റുകളായി.

ഏറ്റവും പുതിയ വാര്*ത്ത അനൂപിന് ഇപ്പോള്* 75 ലക്ഷം രൂപയാണ് പ്രതിഫലം എന്നതാണ്. തിരക്കഥ, ഗാനരചന, അഭിനയം ഇവ മൂന്നും നിര്*വഹിക്കുന്ന സിനിമകള്*ക്കാണ് അനൂപ് 75 ലക്ഷം രൂപ പ്രതിഫലം കൈപ്പറ്റുന്നത്.

നിലവില്* അഞ്ചോളം സിനിമകളുടെ തിരക്കഥകള്*ക്ക് അനൂപ് മേനോന്* കരാറായിട്ടുണ്ട്. പല ചിത്രങ്ങളിലും കൂട്ടിന് ജയസൂര്യയുമുണ്ട്. അജി ജോണ്* സംവിധാനം ചെയ്യുന്ന ‘കിംഗ്ഫിഷര്*’ ആണ് അതില്* പ്രധാനപ്പെട്ട ഒരു പ്രൊജക്ട്.



More stills



Keywords: anoop Menon,Kingfisher,acting,script writer,Jayasurya,cocktail,Trivandrum Lodge,Beautiful,David and Goliath,malayalam film news