ഇനി ഫേസ്ബുക്ക് വഴി ഒരു ജിബി വരെ വലുപ്പമുള്ള ഫയല്* കൈമാറാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യല്* നെറ്റ്വര്*ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് 120 കോടിയോളം വരുന്ന തങ്ങളുടെ ഉപയോക്താക്കള്*ക്ക് പൈപ്പ് എന്ന ആപ്ലിക്കേഷനിലൂടെയാണ് ഈ സൌകര്യമെരുക്കുന്നത്.


ബെര്*ലിന്* ആസ്ഥാനമായി പ്രവര്*ത്തിക്കുന്ന പൈപ്പ് ഡ്രീം ടെക്*നോളജീസാണ് ഈ പുത്തന്* ആപ്ലിക്കേഷന്* പുറത്തിറക്കിയത്. ആപ്ലിക്കേഷനിലെ ഡ്രാഗ് ആന്*ഡ് ഡ്രോപ്പ് വഴി ഇനി ഫയലുകള്* എളുപ്പത്തില്* കൈമാറാം. കൈമാറാന്* ആഗ്രഹിക്കുന്ന വ്യക്തി ഓഫ്*ലൈനില്* ആണെങ്കില്* ഫയല്* സുരക്ഷിതമായി ലോക്കറില്* സൂക്ഷിക്കപ്പെടുകയും ഓണ്*ലൈനില്* വരുമ്പോള്* കൈമാറ്റം നടക്കുകയും ചെയ്യും.

ഇന്ത്യ പോലുള്ള രാജ്യങ്ങളില്* ഇന്റ്ര്നെറ്റിന് വേഗക്കുറവുള്ളതിനാല്* ഫയല്* കൈമാറ്റം വളരെ മന്ദഗതിയിലായിരിക്കും എന്നാണ് കരുതുന്നത്.More stillsKeywords:Facebook,Application,Drag and Drop,Internet,files,Pipe dream technologies,online,social network