ആവശ്യമുള്ള സാധങ്ങൾ:

ഉഴുന്ന് - കാൽ കിലോ
കറിവേപ്പില, പച്ചമുളക്, ഇഞ്ചി - ആവശ്യത്തിന്
കുരുമുളക് തരുതരുപ്പായി പൊടിച്ചത് - 2 ടീ സ്പൂൺ
അരിപ്പൊടി - 1 ടേബിൾ സ്പൂൺ
പാകത്തിന് ഉപ്പ്
വറുക്കാനാവശ്യമുള്ള വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം:

ഉഴുന്നുവടയുണ്ടാക്കുമ്പോൾ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന്, ഉഴുന്ന് രണ്ടുമണിക്കൂറിൽ കൂടുതൽ കുതിരാനിടരുത്. രണ്ട്, മാവ് അരച്ചുകഴിഞ്ഞാൽ കഴിയുന്നതും വേഗം വട ഉണ്ടാക്കണം.വൈകുന്തോറും വട എണ്ണകുടിക്കാനുള്ള സാധ്യത ഏറും. ഹൈദ്രാബാദിൽ താമാസിക്കുമ്പോൾ തെലുങ്കർ ഉഴുന്നുവട ഉണ്ടാക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടാളുണ്ടാവും ഉണ്ടാക്കാൻ. ഉഴുന്നരയ്ക്കാൻ തുടങ്ങുമ്പോഴേയ്ക്കും എണ്ണ ചൂടാക്കാൻ വച്ചിട്ടുണ്ടാവും. മാവ് അദ്യത്തെ ട്രിപ്പ് റെഡിയായാൽ ഉടനെ അടുത്ത ആൾ വട ഉണ്ടാക്കാൻ തുടങ്ങുകയായി!!

അപ്പോൾ, പറഞ്ഞപോലെ ഉഴുന്ന് രണ്ടുമണിക്കൂർ കുതിർക്കുക.

ഇനി, കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും ചെറുതായി അരിയുക. (ചിലർ തേങ്ങാക്കൊത്തും ഉള്ളി അരിഞ്ഞതും ചേർക്കാറുണ്ടെന്നു തോന്നുന്നു). നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യുക.


അരിയാനുള്ളതൊക്കെ അരിഞ്ഞുവച്ചശേഷം ഉഴുന്ന് അരയ്ക്കാൻ തുടങ്ങാം. ഒട്ടും വെള്ളം ചേർക്കാതെ, നല്ല മയത്തിൽ അരച്ചെടുക്കണം. (മിക്സിയുടെ ചട്ണി ജാറിൽ കുറേശ്ശെയായി ഇട്ട് അരച്ചാൽ വെള്ളമില്ലാതെ അരഞ്ഞുകിട്ടും).
(വെള്ളമില്ലാതെ അരച്ചാലും ഉഴുന്നുമാവ് കുഴഞ്ഞ പരുവത്തിലേ ഇരിക്കൂ).

ഇനി ഇതിൽ അരിഞ്ഞുവച്ച ചേരുവകളും പാകത്തിന് ഉപ്പും കുരുമുളക് തരുതരുപ്പായി പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക. അവസാനം അരിപ്പൊടി വിതറി മെല്ലെ ഇളക്കി യോജിപ്പിക്കുക.


More stills

Keywords:Uzhunnuvada recipes,Uzhunnuvada images,easy food recieps