2006 ഓഗസ്റ്റ് 25നാണ് ക്ലാസ്മേറ്റ്സ് എന്ന സിനിമ കേരളത്തിലെ തിയേറ്ററുകളില്* റിലീസ് ചെയ്തത്. ജയിംസ് ആല്*ബര്*ട്ടിന്*റെ തിരക്കഥയില്* ലാല്* ജോസ് സംവിധാനം ചെയ്ത ചിത്രം ചരിത്രവിജയമാണ് നേടിയത്. തൊണ്ണൂറുകളിലെ കോളജ് കാമ്പസുകളുടെ ഗൃഹാതുരതയുണര്*ത്തിയ സിനിമ കേരളം ഏറ്റെടുക്കുകയായിരുന്നു.

അതിന് ശേഷം ജയിംസ് ആല്*ബര്*ട്ട് സൈക്കിള്*, ഇവിടം സ്വര്*ഗമാണ്, വെനീസിലെ വ്യാപാരി എന്നീ തിരക്കഥകള്* രചിച്ചു. എന്നാല്* ലാല്* ജോസുമൊന്നിച്ച് ഒരു ചിത്രം ജയിംസ് ചെയ്തില്ല. ഇപ്പോഴിതാ, ലാല്* ജോസ് - ജയിംസ് ആല്*ബര്*ട്ട് ടീമിന്*റെ പുതിയ സിനിമ ആരംഭിക്കുകയാണ്.

ഏഴ് സുന്ദരരാത്രികള്* എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ലാല്* ജോസിന്*റെ ഇഷ്ടനായകന്* ദിലീപാണ് ഈ സിനിമയില്* കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ദിലീപിന്*റെ ക്രിസ്മസ് ചിത്രമായിരിക്കും ഏഴ് സുന്ദരരാത്രികള്*. വണ്**ലൈന്* തിരക്കഥ വായിച്ച ദിലീപ് ഈ സിനിമയ്ക്ക് തത്കാല്* ഡേറ്റ് ആണ് നല്*കിയിരിക്കുന്നത്. ഇപ്പോള്* ജോസ് തോമസിന്*റെ സിനിമയില്* അഭിനയിച്ചുവരികയാണ് ദിലീപ്. ചിങ്ങം ഒന്നിന് ഏഴ് സുന്ദരരാത്രികള്* ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഒരു പ്രണയചിത്രമായിരിക്കും ഏഴ് സുന്ദരരാത്രികള്* എന്നാണ് അറിയുന്നത്. ക്ലാസ്മേറ്റ്സ് പോലെ ഏഴ് സുന്ദരരാത്രികളും കേരളക്കര കീഴടക്കുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോള്* പുള്ളിപ്പുലികളും ആട്ടിന്**കുട്ടിയും എന്ന സിനിമ ചെയ്യുന്നതിന്*റെ തിരക്കിലാണ് ലാല്* ജോസ്. അതിന് ശേഷം ഏഴ് സുന്ദരരാത്രികള്*. അതുകഴിഞ്ഞാല്* ദുല്*ക്കര്* സല്*മാനെ നായകനാക്കി വിക്രമാദിത്യന്* എന്ന പ്രൊജക്ടും ലാല്* ജോസ് പ്ലാന്* ചെയ്യുന്നുണ്ട്.Dileep More stills


Keywords:Dileep,Lal Jose,Ezhu Sundara rathrikal,Pullipuliyum Attinkuttiyum, Classmates, Dulkar salman,malayalam film news