ഒരുനാള്* ശുഭരാത്രി നേര്*ന്നു പോയി നീ
ഇതിലെ ഒരു പൂക്കിനാവായ് വന്ന നീ
ശ്രുതി നേര്*ത്തു നേര്*ത്തു മായും
ഋതുരാഗഗീതിപോലെ
പറയൂ നീയെങ്ങുപോയി
(ഒരുനാള്*)

ഗാനമായി വന്നു നീ, മൗനമായി മാഞ്ഞു നീ
മായുകില്ലെന്നോര്*മ്മയില്*...
ഗാനമായി വന്നു നീ, മൗനമായി മാഞ്ഞു നീ
ചൈത്രമാസനീലവാനം പൂത്തുലഞ്ഞു നില്*ക്കവേ
പോവുകയോ നീയകലെ എന്റെയേകതാരകേ
കാതരേ കരയുന്നതാരേ കാട്ടുമൈനപോല്*
(ഒരുനാള്*)

നീളുമെന്റെ യാത്രയില്* തോളുരുമ്മിയെന്നുമെന്*
തോഴിയായി വന്നു നീ.....
നീളുമെന്റെ യാത്രയില്* തോഴിയായി വന്നു നീ
എന്നിലേക്കണഞ്ഞു നീയാം സ്നേഹസാന്ദ്രസൗരഭം
ആതിരതന്* പാതയിലെ പാല്*നിലാവു മായവേ
കാതരേ കരയുന്നതാരേ കാട്ടുമൈനപോല്*

ഒരുനാള്* ശുഭരാത്രി നേര്*ന്നു പോയി നീ
ഇതിലെ ഒരു പൂക്കിനാവായ് വന്ന നീ
രജനീസുഗന്ധി പൂക്കും രമണീയയാമമായി
പറയൂ നീയെങ്ങുപോയി...
(ഒരുനാള്*)


Keywords:songs,love poems,kavithakal,sad songs,malayalam kavithakal