ഇന്ത്യയില്* ഏറ്റവും കൂടുതല്* വരുമാനം നേടുന്ന കായിക താരം ഇന്ത്യന്* ക്രിക്കറ്റ് ക്യാപ്റ്റന്* എംഎസ് ധോണിയാണെന്നാണ് ഇപ്പോള്* വാര്*ത്തകളില്* നിറഞ്ഞു നില്*ക്കുന്നത് പക്ഷേ ഏറ്റവും കൂടുതല്* പരസ്യങ്ങളില്* നിറഞ്ഞതാര്?. അത് ധോണിയല്ല. 2013ലെ കഴിഞ്ഞ മാസങ്ങളില്* ടെലിവിഷന്* പരസ്യങ്ങളില്* നിറഞ്ഞ താരം ഇന്ത്യയുടെ പുതിയ വാഗ്ദാനമായ വിരാട് കോഹ്*ലിയാണ്. ടെലിവിഷന്* റേറ്റിങ്ങ് എജന്*സി ടാം (TAM) ആണ് ഈ കണക്കുകള്* പുറത്തുവിട്ടിരിക്കുന്നത്.


വിരാട് കോഹ്*ലിയുടെ പരസ്യ മൂല്യം ഡബിള്* സെഞ്ചുറിയായാണ് വര്*ധിച്ചിരിക്കുന്നത്. 13പുതിയ ബ്രാന്റുകളാണ് കോഹ്*ലിയെ മോഡലാക്കിയത്. കഴിഞ്ഞ വര്*ഷം 3 കോടി രൂപയാണ് ഒരു ബ്രാന്റിന് ശരാശരി പ്രതിഫലം കോഹ്*ലിക്ക് പ്രതിഫലം ലഭിച്ചിരുന്നെങ്കില്* ഈ വര്*ഷം അത് 6 കോടിയായി വര്*ധിച്ചിട്ടുണ്ട്.

നെസ്ലേ മഞ്ച്, ടിവി*എസ് സ്പോര്*ട്, ഫാസ്റ്റ് ട്രാക്ക്, കാര്*ബണ്*, സിന്തോള്*, ബൂസ്റ്റ്, പെപ്സി, സെല്*കോണ്*എന്നിവയുടെ പരസ്യത്തില്* കോഹ്ലിയെ കണ്ടിരുന്നു. ബ്രാന്റ് വാല്യുവില്* ധോണി തന്നെയാണ് മുന്നില്* എന്നാണ് റിപ്പോര്*ട്ട് ഒരു ബ്രാന്റിന് 8-10 കോടി വരെയാണ് ശരാശരി ധോണിക്ക് ലഭിക്കുന്ന പ്രതിഫലം. ഏതാണ്ട് നൂറുകോടി രൂപ ധോണിക്ക് പരസ്യ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്.



More stills



Keywords:Virad Kohli,MS Dhoni,advertisements,telivision rating