കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്*നിന്നും ചലച്ചിത്രനടന്* മോഹന്*ലാലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്* പാലായിലെ മഹാത്മഗാന്ധി നാഷണല്* ഫൗണ്ടേഷന്* ചെയര്*മാന്* എബി ജെ ജോസ്* ധനകാര്യമന്ത്രി കെ എം മാണിക്ക്* പരാതി നല്*കി.


വാതുവെയ്പ്* കേസില്* ഡല്*ഹി പൊലീസ്* പിടികൂടിയ ഉടനെ ക്രിക്കറ്റ്* താരം ശ്രീശാന്തിനെ കാരുണ്യലോട്ടറിയുടെ പരസ്യത്തില്*നിന്നും ഒഴിവാക്കിയ രീതിയില്* ആനക്കൊമ്പ്* കേസില്* ആരോപണം നേരിട്ട മോഹന്*ലാലിനെ ഉടനടി പരസ്യത്തില്*നിന്നും ഒഴിവാക്കണമെന്നാണ്* ആവശ്യം.

ആനക്കൊമ്പ്* കേസില്* ആരോപണം നേരിട്ട മോഹന്*ലാലിനെ സര്*ക്കാര്* പരിപാടികളിലും പരസ്യങ്ങളിലും ഉള്*പ്പെടുത്തുന്നത്* അനുചിതമാണെന്നും എബി ജെ ജോസ്* ചൂണ്ടിക്കാട്ടി. ലാലിനെ സര്*ക്കാര്* ചടങ്ങുകളില്* പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക്* പരാതി നല്*കുമെന്നും എബി ജെ ജോസ്* അറിയിച്ചു.

കേസുകളില്* പ്രതികളായ താരങ്ങളെ പരസ്യങ്ങളില്* ഉള്*പ്പെടുത്തുന്നത്* തെറ്റായ സന്ദേശം നല്*കുമെന്ന്* ഫൗണ്ടേഷന്* അഭിപ്രായപ്പെട്ടു. സ്വകാര്യ കമ്പനികളും ഇക്കാര്യത്തില്* നടപടി സ്വീകരിക്കണമെന്നും എ ബി ജോസ്* ആവശ്യപ്പെട്ടു.



More stills



Keywords:Mohanlal,Karunya Lottery,Cricketer Sreesanth,advertisements