സരിത നായര്* തന്നെയും വഞ്ചിച്ചുവെന്ന് സീരിയല്* നടി ശാലു മേനോന്*. സോളാര്* പാനല്* വച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ സരിതയുടെ ഭര്*ത്താവ് ബിജു രാധാകൃഷ്ണന്* തന്നില്* നിന്ന് തട്ടിയെടുത്തുവെന്ന് ശാലു മേനോന്* പറഞ്ഞു. സോളാര്* തട്ടിപ്പിന് ഉന്നതരുമായുള്ള ഇടനിലക്കാരിയായി നടിയെ ഉപയോഗിച്ചുവെന്നുമുള്ള ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവര്*.


ബിജു രാധാകൃഷ്ണനെ തനിക്ക് പരിചയമുണ്ട്. സോളാര്* കമ്പനിയുടെ കലണ്ടര്* ഷൂട്ടിനായി ബിജു തന്നെ സമീപിച്ചിരുന്നു. അതിന് താന്* സമ്മതവും നല്*കിയിരുന്നു. അന്നു മടങ്ങിയ ബിജു പിന്നീട് തന്റെ ഡാന്*സ് സ്*കൂളില്* വന്നിരുന്നു. സ്*കൂളിന്റെ പ്രൊമോട്ടര്* എന്ന നിലയിലും പരിപാടികളുടെ സംഘാടകന്* എന്ന നിലയിലും പ്രവര്*ത്തിച്ചു. പിന്നീട് സരിതയെ ഡാന്*സ് പഠിക്കാന്* സ്*കൂളില്* കൊണ്ടുവന്നിരുന്നു

തന്റെ വീട്ടിലേക്കും സ്*കൂളിലേക്കും സോളാര്* പാനല്* വച്ചുനല്*കാനായി 20 ലക്ഷം രൂപ വാങ്ങി. ഇതിന് ചെക്കും നല്*കിയിരുന്നു. സോളാര്* എത്താന്* വൈകിയതോടെ താന്* വിളിച്ചന്വേഷിച്ചിരുന്നു. എന്നാല്* ജനറേറ്റര്* എത്തിയില്ലെന്ന് പറഞ്ഞ് ബിജു ഒഴിഞ്ഞുമാറുകയായിരുന്നു. തട്ടിപ്പാണെന്ന് മനസ്സിലായതോടെ ഇവര്*ക്കെതിരെ ചങ്ങനാശേരി പോലീസില്* പരാതി നല്*കിയിട്ടുണ്ടെന്നും ശാലു മേനോന്* പറഞ്ഞു. ബിജു രാധാകൃഷ്ണനെ താന്* ഒരിക്കലും സംരക്ഷിച്ചിട്ടില്ലെന്നും ശാലു മോനോന്* വ്യക്തമാക്കി.

കഴിഞ്ഞ രണ്ടു വര്*ഷമായി അഭിനയം നിര്*ത്തി പൂര്*ണ്ണമായും ഡാന്*സിലും ഡാന്*സ് സ്*കൂളിലും ശ്രദ്ധിച്ചിരിക്കുകയാണ്. തന്നെ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിടരുതെന്നും ശാലു മേനോന്* പറഞ്ഞു.More stillsKeywords:Shalu Menon,Dance School,Saritha,solar panel,solar panel cheating,calander shooting