വാരണം ആയിരം എന്ന സിനിമയില്* തമിഴ് സൂപ്പര്*സ്റ്റാര്* സൂര്യ സിക്സ് പാക് ശരീരവുമായി അടിച്ചുപൊളിച്ചപ്പോള്* ആ സിനിമ വന്* ഹിറ്റാക്കിയാണ് പ്രേക്ഷകര്* ആഘോഷിച്ചത്. സൂര്യയുടെ ശരീര സൌന്ദര്യം തെന്നിന്ത്യയും കടന്ന് ബോളിവുഡില്* രക്തചരിത്രയിലൂടെ കൂടുതല്* പ്രശസ്തി നേടി.


ഗൌതം വാസുദേവ് മേനോന്* വീണ്ടും സൂര്യയുടെ ഷര്*ട്ടിടാത്ത ശരീരം പ്രേക്ഷകര്*ക്ക് സമ്മാനിക്കാനൊരുങ്ങുകയാണ്. ധ്രുവനക്ഷത്രം എന്ന പുതിയ സിനിമയിലാണ് സൂര്യയ്ക്ക് സിക്സ് പാക് ശരീരം തിരികെയെത്തുന്നത്.

വളരെ മെലിഞ്ഞ ഒരു സൂര്യയെയാണ് തനിക്ക് വേണ്ടതെന്ന ഗൌതം മേനോന്*റെ ആവശ്യം മനസിലാക്കി സൂര്യ ഇപ്പോള്* തന്നെ ജിമ്മില്* തന്*റെ വര്*ക്കൌട്ട് സമയം ദീര്*ഘിപ്പിച്ചിട്ടുണ്ട്.

എ ആര്* റഹ്*മാനാണ് ധ്രുവനക്ഷത്രത്തിന് സംഗീതം നല്*കുന്നത്. ഗൌതം - സൂര്യ - റഹ്*മാന്* ആദ്യമായാണ് ഒന്നിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു വമ്പന്* ഹിറ്റാണ് സിനിമാലോകവും പ്രതീക്ഷിക്കുന്നത്.

സൂര്യയുടെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. എങ്കിലും ത്രിഷ നായികയാകുമെന്നാണ് സൂചന. പാര്*ത്ഥിപനും സിമ്രാനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഈ സിനിമ ഒരു ത്രില്ലര്* പരമ്പരയായിരിക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. ധ്രുവനക്ഷത്രത്തിലെ ധ്രുവ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് മൂന്ന് സിനിമകളാണ് ഗൌതം മേനോന്* പ്ലാന്* ചെയ്തിരിക്കുന്നത്. ഇളയദളപതി വിജയെ നായകനാക്കിയെടുക്കാന്* ആലോചിച്ച യോഹന്*: അധ്യായം ഒണ്**റ് എന്ന സിനിമയാണ് ഇപ്പോള്* ധ്രുവനക്ഷത്രമായി പരിണമിച്ചിരിക്കുന്നത് എന്നാണ് അണിയറ സംസാരം.
Surya six pack More stills


Keywords:Surya,Gaoutham Menon,Druva,Yohan Adyayam onnu,Vijay,Druvanakshatram,Vaaranam aayiram,tamil film news