ഒരു നിളാ തീരത്ത് ഒരുങ്ങി വന്നെത്തുന്ന
ശരത്കാല ശശിലേഖ പോലെ ...
മനസിന്റെ ഉമ്മറവാതുക്കൽ എന്തിനു
ഒരു വട്ടം കൂടി നീ വിരുന്നു വന്നു..
എന്റെ പ്രിയ സഖി എനിക്കായി ഒരുങ്ങി വന്നു
അവളുടെ തളിരധരങ്ങൾക്ക് മായാത്ത
അരുണിമ ഉണ്ടായിരുന്നു
ഒട്ടേറെ പറയുവാൻ ദാഹമുണ്ടായിരുന്നു
മഴി എഴുതാത്തോരാ കരിമിഴി പൂക്കളിൽ
കനവുകൾ ഏറെ ഉണ്ടായിരുന്നു...
പ്രണയത്തിൻ മധുരിമ ഏറെ ഉണ്ടായിരുന്നു...
തീരാത്ത പരിഭവം കൊണ്ടവൾ ഇന്നുമെൻ
മൂകത കാണാൻ കൊതിച്ചിരുന്നു
എന്റെ ജീവനെ കുളിരണിയിച്ചിരുന്നു
തീരാത്ത പരിഭവം കൊണ്ടവൾ ഇന്നുമെൻ
മൂകത കാണാൻ കൊതിച്ചിരുന്നു
എന്റെ ജീവനെ കുളിരണിയിച്ചിരുന്നു
ഇതുവരെ മീട്ടാത്ത തന്ത്രീകൾക്കയായെന്റെ
വിരലുകള മോഹിച്ചിരുന്നു ഇന്നുമെൻ
ശ്രുതിലയം അവൾ മാത്രമായിരുന്നു
ഒരു നിളാ തീരത്ത് ഒരുങ്ങി വന്നെത്തുന്ന
ശരത്കാല ശശിലേഖ പോലെ ..
മനസിന്റെ ഉമ്മറവാതുക്കൽ എന്തിനു
ഒരു വട്ടം കൂടി നീ വിരുന്നു വന്നു..


Keywords:kavithakal,poems,songs,love poems,love songs,virahaganangal