ഇലകള്* പോഴിയുന്നോരാ ഹേമന്ത രാവില്*
ഇളം മഞ്ഞിലൂടെയെന്* മനമലഞ്ഞ നേരം
കണ്ടു ഞാനാ പനിനീര്* പൂവിന്നിതളില്*
പവിഴ മുത്ത്പോലൊരു തുഷാരബിന്ദു !

കണ്ടമാത്രയില്* ആ തന്മാത്രയെന്* മനം
കവര്*ന്നാനന്തത്തിന്* തേരിലെറ്റി
പ്രഭാത രശ്മിയില്* മിന്നിത്തിളങ്ങി നീ
മാഞ്ഞു പോമോയെന്നു ഭയന്നുഞാന്*

മാഞ്ഞുപോകില്ല നീ ,മറഞ്ഞു പോകില്ല നീ
നിന്നെയെന്* ഹൃദയക്ഷേത്രത്തില്*
പ്രതിഷ്ട്ടിച്ചു പോയിഞ്ഞാന്*......
നടതുറക്കാന്* കാത്തുനില്ക്കുന്നു..

ഞാനൊരുനോക്ക് നിന്നെയിനിയും കാണാന്*
എന്നാല്* ഇന്ന് നീറുന്നു,എരിയുന്നു
എന്* മനമറിയാതെ വിതുമ്പുന്നു..
നാലുകെട്ടിന്നുള്ളില്* എന്നെത്തനിച്ചാക്കി

മാഞ്ഞു പോയില്ലേ അന്ന് നീ
ക്ഷണിക്കുന്നു ഞാനിനിയും,ഹേമന്തകാലത്തെ
ഒരു തുഷാരബിന്ദുവായി നീയിനി വരുമോ?
നിന്* വദനപ്രകാശമിന്നെന്റെ ഹൃദയ -

ത്തിലൊരു വെളിച്ചം വീശുന്നു മലരേ
'ഞാന്* കാക്കാമൊരു വര്*ഷമല്ലൊരു ശതക
മല്ലൊരു ജന്മം മുഴുവന്*........
വരാതിരിക്കരുതെയെന്* മനസ്സിനെ
നോവിക്കരുതെ നീ.......

നീ മണിമുത്ത്പോല്* പൊഴിഞ്ഞാ-
ലന്നേരമൊരു പനിനീര്*ദളമായി
ഞാന്* നിന്നരികിലോടിയെത്താം
ഓര്*മ്മയിലൊരു തുഷാരബിന്ദുവായി

നീ വന്നെത്തുംമ്പോഴെന്*
മിഴികളില്* ബാഷ്പധാരയായി മാറുന്നു
മനസ്സില്* വസന്ത മലരുകള്* വിരിയുന്നു
കാതുകളില്* മേഘമല്*ഹാര്* രാഗമാകുന്നു

ഒരിത്തിള്*ക്കണ്ണിയായെന്*
മേനിയാകെപടര്*ന്നു നീയെന്ന-
നഗ്ന സത്യമിന്നറിയുന്നു ഞാന്*
എങ്കിലും നീയതറിയാതെയിന്നും ബാക്കിയായ്.......


Keywords:songs,poems,kavithakal,sad songs,viraha ganangal,love songs