വിനിമയ മൂല്യത്തില്* എക്കാലത്തേയും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി രൂപ. ഡോളറിനെതിരായ വിനിമയത്തില്* രൂപയുടെ മൂല്യം 59.91 എന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്* കുത്തനെ ഇടിഞ്ഞ് തുടങ്ങിയ രൂപയുടെ മൂല്യം രാജ്യത്തെ സാമ്പത്തിക രംഗത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.

വരും ദിവസങ്ങളിലും ഇടിവ് തുടരും എന്ന് തന്നെയാണ് സൂചന. അമേരിക്കന്* സാ*മ്പത്തിക രംഗം ശക്തി പ്രാപിക്കുന്നതും തൊഴിലവസരങ്ങള്* വര്*ധിക്കുന്നതും മൂലം ഡോളറിന് മൂല്യം ഏറുകയാണ്.

വിദേശ നിക്ഷേപകര്* ഓഹരി വിപണിയില്* നിന്ന് വന്*തോതില്* പണം പിന്*വലിക്കുന്നുണ്ട്. ഇതും രൂപയെ പ്രതികൂലമായി ബാധിക്കുന്നു.

രൂപയുടെ റെക്കോര്*ഡ് തകര്*ച്ച ഓഹരി വിപണിയിലും പ്രതിഫലിച്ചു.



More stills



Keywords:Dollar,Indian Rupee,creditors,shares,Market,foriegn shares