വിവാഹമോചന കേസിനോടനുബന്ധിച്ച് കൗണ്*സലിംഗിനായി സീരിയല്*, സിനിമ നടി രചന കുടുംബ കോടതിയിലെത്തിയതായി റിപ്പോര്*ട്ട്. നേരത്തെ ഇവര്* വിവാഹമോചന ഹര്*ജി നല്*കിയിരുന്നുവെന്നും ഇതേത്തുടര്*ന്ന് കുടുംബ കോടതി ജഡ്ജ് പി.കെ.ഭഗവത്*സിംഗിന്റെ മുന്നില്* കൗണ്*സലിംഗിന് എത്തുകയായിരുന്നുവെന്നുമാണ് വാര്*ത്തകള്*.


ആലപ്പുഴ സ്വദേശി അരുണും രചനയുടെയും വിവാഹം 2011 ജനുവരി 9 ന് ആയിരുന്നു. ബന്ധം തുടരാനാകില്ലെന്ന് കാണിച്ച് 2012 മാര്*ച്ച് 14 ന് വിവാഹ മോചനത്തിനായി കുടുംബകോടതിയില്* കേസ് ഫയല്* ചെയ്തു.

ഭര്*ത്താവ് അരുണും കഴിഞ്ഞ ദിവസം കുടുംബ കോടതിയില്* ഹാജറായിരുന്നു. ഭര്*ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിനാല്* വിവാഹ മോചനം ആവശ്യപ്പെട്ടാണ് രചന ഹര്*ജി നല്*കിയത്.

ഇതിനിടെ രചന നാരായണന്*കുട്ടിയെ വിവാഹം കഴിച്ചെന്ന റിപ്പോര്*ട്ടുകളും വിവാഹചിത്രങ്ങള്* നെറ്റില്* പ്രചരിക്കുന്നുണ്ട്. മഴവില്* മനോരമയിലെ 'മറിമായം' എന്ന സീരിയലിലെ വല്*സലാ മാഡം എന്ന കഥാപാത്രത്തിലൂടെയാണ്* രചന ഏറെ പ്രശസ്*തയായത്*. അതിനു മുന്*പ്* തീര്*ത്ഥാടനം, കാലചക്രം, നിഴല്*ക്കുത്ത്* എന്നീ ചിത്രങ്ങളില്* രചന ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്*.

വല്*സലാമാഡം വന്*വിജയമായതോടെയാണ്* 'ലക്കി സ്*റ്റാറി'ല്* ജയറാമിന്റെ നായികയാവാനുള്ള അവസരം രചനയെത്തേടിയെത്തിയത്*. തുടര്*ന്ന്* ഈ വര്*ഷം ആമേന്*, വല്ലാത്ത പഹയന്*, 101 ചോദ്യങ്ങള്* എന്നീ ചിത്രങ്ങളിലും രചന അഭിനയിച്ചു.



Rachana More stills



Keywords: Rachana Narayanankutty,Jayaram,Luckystar,Valsala Madam,Marimayam,101 chodyangal,Aamen,vallatha pahayan,divorce