നടന്* ദിലീപും-മഞ്ചുവാര്യരുമായുള്ള വിവാഹ മോചന വാര്*ത്തകള്* കേരളത്തില്* നിറഞ്ഞ് നില്*ക്കുന്നതിനിടെ കല്യാണ്* സില്*ക്ക്*സിന്റെ പരസ്യത്തില്* നിന്നും ദിലീപ് പുറത്തായി. പകരം മഞ്ചുവാര്യരും സാക്ഷാല്* ബിഗ് ബിയുമാണ് പുതിയതായി പരസ്യത്തില്* എത്തുന്നതെന്ന് വാര്*ത്തകള്*. മഞ്ചു അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്ന കാര്യം ഇതോടെ ഉറപ്പായി. തിരിച്ചു വരവ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇതിനായി മഞ്ചുവുമായി കല്യാണ്*ഗ്രൂപ്പ് കരാര്* ഒപ്പിട്ട് കഴിഞ്ഞു. പ്രകൃതി സൗന്ദര്യം കനിഞ്ഞൊഴുകുന്ന, വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഗോവയില്* ഈ മാസം അവസാനത്തോടെ രണ്ടു ദിവസങ്ങളിലായി പരസ്യചിത്രത്തിന്റെ ചിത്രീകരണം നടക്കും.

മലയാളത്തിന് പുറമെ തെന്നിന്ത്യന് ഭാഷകളായ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പരസ്യം സംപ്രേക്ഷണം ചെയ്യും. മഞ്ചുവിന്റെയും ദിലീപിന്റെയും വിവാഹ മോചന വാര്*ത്തകള്*ക്കൊപ്പം തന്നെ മഞ്ചു ചലച്ചിത്ര രംഗത്തേക്ക് മടങ്ങി വരും എന്ന് വാര്*ത്തകള്* പരന്നിരുന്നു. കുടുംബ സദസ്സുകളുടെ പ്രിയപ്പെട്ട സംവിധായകനായ സത്യന്* അന്തിക്കാട് ചിത്രത്തിലും നിരവധി സൂപ്പര്*ഹിറ്റുകള്* സമ്മാനിച്ച രഞ്ചിത്തും, ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളില്* ഇടം നേടിയ ഗീതുമോഹന്*ദാസിന്റെ ചിത്രത്തിലും മഞ്ചു അഭിനയിക്കുമെന്ന് വാര്*ത്തകള്* പരന്നിരുന്നു.

Manju Warrier

Keywords: Manju Warrier, Manju Warrier gallery, Manju Warrier images, Manju Warrier photos, Manju Warrier latest , Manju Warrier new film