സാമ്പത്തിക ബാധ്യതയെ തുടര്*ന്ന് നോക്കിയ കമ്പനി വില്*ക്കുന്നു. കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് മൊബൈല്* ഹാന്*ഡ്*സെറ്റുകള്* വിപണിയിലെത്തിക്കാന്* കഴിയാതിരുന്നതും സാംസങ്ങും, ആപ്പിളുമടക്കമുള്ള സ്മാര്*ട് ഫോണുകള്* വിപണി കീഴടക്കിയതും നോക്കിയ്ക്ക് പിടിച്ചു നില്*ക്കാന്* കഴിയാതായി. ഇത് കമ്പനിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിച്ചു.


നോക്കിയയെ ഏറ്റെടുക്കാന്* മുന്നോട്ട് വന്നിരിക്കുന്നത് ചൈനീസ് മൊബൈല്* നിര്*മ്മാതാക്കായ ഹുവായും ലെനോവൊയുമാണ്. അമേരിക്കന്* കമ്പനി മൈക്രോസോഫ്റ്റ് നോക്കിയയുടെ മൊബൈല്* ഫോണ്* ബിസിനസ് ഏറ്റെടുക്കാന്* മുന്നോട്ട് വന്നിരുന്നു. എന്നാല്* അതു നടന്നില്ല.

ലോകത്തെ മികച്ച അഞ്ച് മൊബൈല്* നിര്*മ്മാതാക്കളില്* ഇപ്പോഴും നോക്കിയയുണ്ട്. ഇതാണ് നോക്കിയെ ഏറ്റെടുക്കാന്* പ്രമുഖ കമ്പനികള്* രംഗത്തെത്തിരിക്കുന്നത്. ഇന്ത്യയടക്കമുള്ള വിപണികളില്* സജീവ പങ്കാളിത്തമുള്ള നോക്കിയയെ ഏറ്റെടുക്കുകയാണെങ്കില്* ഫോണ്* വില്*പ്പനയില്* നേട്ടമുണ്ടാക്കാനാകുമെന്നാണ് ഹുവായിയുടെ പ്രതീക്ഷ.

വിപണിയില്* ഒരിക്കല്* ഒന്നാമത്തായിരുന്ന നോക്കിയയുടെ വിപണി മൂല്യം ഇപ്പോള്* മൂന്നില്* രണ്ടാണ്.



More stills


Keywords:Nokia,Mobile phone,sail for Nokia company,samsung,Apple,smart phone,Business news