ലാല്* ജൂനിയര്* ആദ്യമായി സംവിധാനം ചെയ്ത ‘ഹണിബീ’ എന്ന ചിത്രം മൂന്ന് ദിവസം കൊണ്ട് ലാഭം നേടി ചരിത്രം സൃഷ്ടിക്കുന്നു. നിര്*മ്മാതാവിന് ഈ സിനിമ കോടികളുടെ ലാഭം നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എണ്*പതോളം തിയേറ്ററുകളില്* നിറഞ്ഞോടുന്ന ഹണിബീ ഏഴ് ദിവസം കൊണ്ട് നാലേകാല്* കോടി രൂപയാണ് വാരിക്കൂട്ടിയത്. ന്യൂജനറേഷന്* സിനിമയാണെങ്കിലും ഭേദപ്പെട്ട കഥയും നല്ല കോമഡിയുമാണ് ചിത്രത്തിന് ഗുണമാകുന്നത്. ശ്രീനാഥ് ഭാസി, ബാബുരാജ് എന്നിവരുടെ തകര്*പ്പന്* പ്രകടനം പ്രേക്ഷകരെ ചിരിപ്പിക്കുന്നു.

“പ്ലാന്* ചെയ്തതിലും അഞ്ച് ദിവസം മുമ്പേയാണ് ചിത്രം പൂര്*ത്തിയാക്കിയത്. പോസ്റ്റ് പ്രൊഡക്ഷന്* ജോലികളും വളരെ ഫാസ്റ്റായാണ് നടന്നത്. കഷ്ടപ്പെട്ടതിന്*റെ ഗുണം പടം റിലീസായപ്പോള്* കിട്ടി. റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസങ്ങള്* കഴിഞ്ഞപ്പോല്* തന്നെ ഹണിബീയുടെ ബജറ്റ് കവറായി” - സംവിധായകന്* ലാല്* ജൂനിയര്* പറയുന്നു.

“പപ്പയും ഞങ്ങളെല്ലാവരും കൂടി ഒരു ഡിന്നറിന് പോയപ്പോള്* അവിടെവച്ച് ഡയറക്ടര്* ആഷിക് അബു ഒരു എലമെന്*റ് പറഞ്ഞു. കേട്ടപ്പോള്* കൊള്ളാമെന്ന് തോന്നി. അത് അപ്പോള്* തന്നെ ഞാന്* പറയുകയും ചെയ്തു. ‘എന്നാല്* ഇത് നീ എടുത്തോ’ എന്ന് ആഷിക് അബു പറഞ്ഞു. ഇവിടെനിന്നാണ് ഹണിബീ ആരംഭിക്കുന്നത്. പിന്നീട് പൂര്*ണമായൊരു കഥയുണ്ടാക്കി പപ്പയോട് പറഞ്ഞു. പപ്പയ്ക്ക് ഇഷ്ടപ്പെട്ടു. അതിന് ശേഷം തിരക്കഥയായി, സിനിമയായി” - ഒരു ചലച്ചിത്ര വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്* ലാല്* ജൂനിയര്* പറയുന്നു.



Honey Bee More movie stills




Keywords:Bhavana,Asif Ali,Honeybee,Lal Junior,Aashiq Abu,Sreenath Bhasi,Baburaj,malayalam film news,Honey Bee movie reviews