Results 1 to 1 of 1

Thread: ചാമ്പ്യന്*സ്* ട്രോഫി കിരീടം ഇന്ത്യക്ക്; ഇ&

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ചാമ്പ്യന്*സ്* ട്രോഫി കിരീടം ഇന്ത്യക്ക്; ഇ&

    ചാമ്പ്യന്*സ്* ട്രോഫി കിരീടം ഇന്ത്യക്ക്; ഇംഗ്ലണ്ടിനെ അഞ്ച് റണ്*സിന് തോല്*പ്പിച്ചു



    ഇംഗ്ലണ്ടിനെ അഞ്ചു റണ്ണിനു തോല്*പ്പിച്ച്* ഇന്ത്യ ഐസിസി ചാമ്പ്യന്*സ്* ട്രോഫി ക്രിക്കറ്റ്* ടൂര്*ണമെന്റ്* കിരീടജേതാക്കളായി. മഴ മൂലം 20 ഓവര്* വീതമാക്കി ചുരുക്കിയ മത്സരത്തില്* ആദ്യം ബാറ്റ്* ചെയ്*ത ഇന്ത്യ ഏഴു വിക്കറ്റ്* നഷ്*ടത്തില്* 129 റണ്ണെടുത്തു. മറുപടി ബാറ്റ്* ചെയ്*ത ഇംഗ്ലണ്ടിന്* എട്ടു വിക്കറ്റ്* നഷ്*ടത്തില്* 124 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.


    2002 ല്* ഇന്ത്യയും ശ്രീലങ്കയും കിരീടം പങ്കിട്ടിരുന്നു.രണ്ടാം തവണയാണ്* ഇന്ത്യ ചാമ്പ്യന്*സ്* ട്രോഫി നേടുന്നത്*. ഐസിസിയുടെ മൂന്ന് ടൂര്*ണമെന്റുകളും നേടുന്ന ആദ്യ ക്യാപ്റ്റന്* എന്ന ബഹുമതി എംഎസ് ധോണിക്ക് ലഭിച്ചു. 2007-ലെ ടി 20 ലോകകപ്പും 2011-ലെ ഏകദിന ലോകകപ്പും ധോണിക്ക് കീഴില്* ഇന്ത്യ നേടിയിരുന്നു.

    അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിലാണ് ഇന്ത്യയുടെ വിജയം. അവസാന പന്തില്* സിക്*സര്* നേടിയാല്* ഇംഗ്ലണ്ടിന് മത്സരം വിജയിക്കാനാവുമായിരുന്നു. എന്നാല്*, സമര്*ഥമായി പന്തെറിഞ്ഞ അശ്വിന്* വിജയം ഇന്ത്യയുടെ വരുതിയില്* നിര്*ത്തി.

    വിരാട് കോഹ്ലി (43), ശിഖര്* ധവാന്* (31), രവീന്ദ്ര ജഡേജ (33 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ 129 റണ്*സില്* എത്തിച്ചത്. രോഹിത് (6), കാര്*ത്തിക് (6), റെയ്*ന (1), ധോനി (0) എന്നിവര്* തീര്*ത്തും പരാജയപ്പെട്ടു.
    ക്യാപ്റ്റന്* കുക്കിനെ (2) തുടക്കത്തിലേ മടക്കി ഉമേഷ് യാദവ് ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു.

    മികവോടെ ബാറ്റ് ചെയ്ത ജോനാഥന്* ട്രോട്ടിനെയും (20) ജോ റൂട്ടിനെയും (7) ഇയാന്* ബെല്ലിനെയും (13) തുടരെ നഷ്ടപ്പെടുകയും ചെയ്തതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ട്രോട്ടിനെയും ബെല്ലിനെയും ധോണി സ്റ്റമ്പ് ചെയ്യുകയായിരുന്നു.

    മോര്*ഗനും(33) രവി ബൊപ്പാരയും (30) ചേര്*ന്ന 64 റണ്*സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് മത്സരം ഇംഗ്ലണ്ടിന്റെ വഴിയിലേക്ക് കൊണ്ടുവന്നെങ്കിലും അടുത്തടുത്ത പന്തുകളില്* ഇരുവരെയും ഇഷാന്ത് ശര്*മ മടക്കി . രണ്ടുവിക്കറ്റ് സ്വന്തമാക്കുകയും ഇന്ത്യന്* ഇന്നിങ്*സില്* 33 റണ്*സോടെ നിര്*ണായക പങ്കുവഹിക്കുകയും ചെയ്ത രവീന്ദ്ര ജഡേജ ഫൈനലിന്റെ താരമായി മാറി.

    കൂടുതല്* വിക്കറ്റ് നേടിയതിനുള്ള ഗോള്*ഡന്*ബോള്* പുരസ്*കാരവും ജഡേജയ്ക്ക് തന്നെ. ടൂര്*ണമെന്റില്* രണ്ട് സെഞ്ച്വറിയും ഒരു അര്*ധസെഞ്ച്വറിയുമടക്കം 363 റണ്*സെടുത്ത ശിഖര്* ധവാന് 'ഗോള്*ഡന്* ബാറ്റ്' ലഭിച്ചു.
    Last edited by rameshxavier; 06-24-2013 at 04:49 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •