ഇന്നത്തെ തിരക്കുകള്ക്കിട യില് അടുക്കളയില് കാര്യമായി സമയം ചെലവഴിയ്ക്കുന്നവരെത് രപേരുണ്ട്? ഇത്തരക്കാരുടെ എണ്ണം ആണായാലും പെണ്ണായാലും കുറവായിരിക്കും, കാരണം അത്രയേറെ തിരക്കുപിടിച്ച ഉത്തരവാദിത്തങ്ങ ള് ഉള്ളപ്പോള് വിശദമായ പാചകം എന്നത് നടക്കാത്ത ഒരു കാര്യം തന്നെയാണ്.


അലൂമിനിയം പാത്രങ്ങള് സ്ഥിരമായി ഉപയോഗിച്ചാല് തലച്ചോറിലെ കലകളില് ഇതിന്റെ അംശം അടിയും. ഇത് അല്ഷിമേഴ്സ് പോലുള്ള രോഗങ്ങള്ക്ക് ഒരു കാരണമായിത്തീരുമ െന്ന് കണ്ടെത്തിയിട്ടു ണ്ട്. മണ്പാത്രങ്ങളും സ്റ്റെയിന്ലെസ് സ്റ്റീല് പാത്രങ്ങളുമാണ് പാചകത്തിന് ഏറ്റവും നല്ലത്.ത്.
ഇത്തരം സാഹചര്യങ്ങളില് പലരും ഹോട്ടല് ഭക്ഷണത്തെയാണ് കൂട്ടുപിടിക്കുന ്നത്. അതല്ലെങ്കില് ഒരു ഒഴിവുദിവസം പലതരം സാധനങ്ങള് വേവിച്ച് ഫ്രഡ്ജില് സൂക്ഷിച്ച് പിന്നീട് ഒരാഴ്ച മുഴുവന് അവ മാറി മാറി ചൂടാക്കി ഉപയോഗിക്കും.

കുറ്റം പറയാന് പറ്റില്ലെങ്കിലു ം ഈ രീതി ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തിന്റെ വലിയൊരു പങ്ക് നിര്ണ്ണയിക്കുന് നത് അതുകൊണ്ടുതന്നെ പാചകം ചെയ്യുന്ന അവസരങ്ങളില് ഓര്ത്തിരിക്കേണ് ട ഒട്ടേറെ കാര്യങ്ങളുണ്ട്.

പാകം ചെയ്തുകഴിഞ്ഞ ഭക്ഷണം വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് തീര്ച്ചയായും നിര്ത്തിയേയ്ക്ക ുക. ആദ്യ തവണ വേവുമ്പോള്ത്തന് നെ അതിന്റെ ഗുണങ്ങള് പാതി നഷ്ടപ്പെട്ടുകഴിഞ്ഞിര ിക്കും. രണ്ടാമതൊരു തവണകൂടി ചൂടാക്കുമ്പോള് ബാക്കിയുള്ളതും നഷ്ടപ്പെടുന്നു.

ഫലത്തില് നിര്ഗുണമായ ഭക്ഷണം കഴിയ്ക്കുന്നതിന ് സമം. മാത്രമല്ല നല്ല രുചി നഷ്ടപ്പെടുകയുംചെയ്യു ം. ഫ്രിഡ്ജില് സൂക്ഷിക്കുമ്പോഴ ും പാകം ചെയ്തവയാണെങ്കില ് നല്ല മുറുക്കമുള്ള അടപ്പുള്ള പാത്രങ്ങളില് സൂക്ഷിയ്ക്കുക.

പച്ചക്കറികളാണെങ ്കില് കൂടുതല് വേവിക്കേണ്ട കാര്യമില്ല. കൂടുതല് വേവുന്നതിനനുസരി ച്ച് അവയിലെ പോഷകാംശങ്ങള് നഷ്ടപ്പെടുന്നു. പുറത്തുനിന്നും വാങ്ങുന്ന പച്ചക്കറികളിലെല ്ലാം രാസവളങ്ങളുടെയും കീടനാശിനികളുടെയ ും അംശം അടങ്ങിയിരിക്കും . ഇത് ഒഴിവാക്കാന് പാചകത്തിന് ഒരു മണിക്കൂര് മുമ്പെങ്കിലും പച്ചക്കറികള് കഴുകിയശേഷം പച്ചവെള്ളത്തില് മുക്കിവെയ്ക്കുക .

വെള്ളത്തില് അല്പം പൊട്ടാസ്യംപെര്മാംഗനേ റ്റ് ഇട്ടാല് കൂടുതല് വൃത്തിയായി കിട്ടും. ഒരു മണിക്കൂര് കഴിഞ്ഞ് പുറത്തെടുത്ത് വീണ്ടും കഴുകിയശേഷം മുറിച്ച് ഉപയോഗിക്കുക. ഒരിക്കലും പച്ചക്കറില് മുറിച്ച് കഴിഞ്ഞ് കഴുകരുത്.

പച്ചനിറത്തിലുള് ള പച്ചക്കറികള് ഒരിക്കലും ചെറുനാരങ്ങാ നീര്, പുളി പോലെ ആസിഡിന്റെ അംശമുള്ള വസ്തുക്കളുമായി ചേര്ത്ത് വേവിയ്ക്കരുത്. ഇങ്ങനെ ചെയ്യുമ്പോള് ഇതിലുള്ള പോഷകാംശങ്ങള് പലതും നഷ്ടപ്പെടും.


പാചകത്തിന് പ്രഷര് കുക്കര് ആണ് ഉപയോഗിക്കുന്നതെങ്കില ് പച്ചക്കറികളെല്ല ാം അരിഞ്ഞ് മസാലയും ചേര്ത്ത് അടച്ചുവച്ച് വേവിയ്ക്കുന്നതി ന് പകരം ആദ്യം ആവശ്യമുള്ള വെള്ളം കുക്കറില് തിളയ്ക്കാന് വയ്ക്കുക. വെള്ളം നന്നായി തിളച്ചാല് പച്ചക്കറിയും മസാലകളും ചേര്ത്ത് അടച്ച് വേവാന് വയ്ക്കുക. ഇങ്ങനെയാകുമ്പോള ് അതികമായി വെന്ത് പോഷകം നഷ്ടപ്പെടുന്നത് ഒരു പരിധിവരെ ഒഴിവാക്കാം.

ആന്റിഓക്സിഡന്റു കളുടെ കലവറയാണ് ഉള്ളി. ഉള്ളി അരിഞ്ഞ് 10മിനിറ്റെങ്കിലും വച്ചശേഷംമാത്രം ഉപയോഗിക്കുക. ഈ സമയത്ത് ഇതിന്റെ ആന്റിഓക്സിഡന്റുകളുയെ ും ഫൈടോകെമിക്കലിന് റെയും പ്രവര്ത്തനം വര്ധിയ്ക്കും.

എല്ലാവരും പൊതുവേ ഉപയോഗിക്കുന്ന ഒന്നാണ് പാല്. പലരും കവര് പൊട്ടിച്ച് പാല് അങ്ങനെ തന്നെ കുടിയ്ക്കുകയും ജ്യൂസിലും മറ്റും ചേര്ക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോള് പാലിലുള്ള ബാക്ടീരിയകള് ശരീരത്തിലെത്തി വയറിന് പ്രശ്നങ്ങളുണ്ടാകുന്ന ു. 10-15 മിനിറ്റെങ്കിലും തിളപ്പിച്ചശേഷം മാത്രം പാല് ഉപയോഗിയ്ക്കുക.

പാചകം ചെയ്യുന്ന പാത്രത്തിന്റെ കാര്യവും ഏറെ ശ്രദ്ധിക്കേണ്ടതുതന്ന െ. പെയിന്റ് ഉപയോഗിച്ച പാത്രങ്ങള് പാചകാവശ്യത്തിന് ഉപയോഗിക്കരുത്. അതുപോലെതന്നെ അലൂമിനിയം പാത്രങ്ങളും കൂടുതലായി ഉപയോഗിക്കാതിരിക ്കുക....


Tags: kerala, cooking tipes, kerala cooking tips