വീണ്ടും ഞാനാ വാതായനം തുറന്നിരിക്കുകയാണ്
എന്റെ മനസ്സിലേക്കുള്ള വാതായനം
കാലെടുത്തു വെയ്ക്കും മുന്പേ ഓർക്കുക
ഏതു നിമിഷവും നീ പുറത്തെറിയപ്പെട്ടേക്കാം
കാപട്യം രുചിക്കുന്ന സ്നേഹം പാനം ചെയ്യാനാണു
ഞാൻ നിന്നെ ക്ഷണിക്കുന്നത്*
ദിവ്യാനുരാഗത്തിൻ മാറ്റൊലികൾ പുസ്തക താളുകളിൽ
മാത്രം ഒതുങ്ങുന്ന ഈ കാലത്ത്
എന്നിൽ നിനക്കൊരു പ്രതീക്ഷയുമരുത്
ഒരു കുമിളയുടെ ആയുസ്സുള്ള എന്റെ പ്രണയത്തെ
സ്വീകരിക്കാൻ സമ്മതമെങ്കിൽ
മുനയൊടിഞ്ഞ ശാപശരങ്ങളെയ്തു
എന്നെ ഇക്കിളി കൂട്ടില്ലെന്നുറപ്പുണ്ടെങ്കിൽ
സുസ്വാഗതമരുളുന്നു


Keywords:songs,poems,kavithakal,malayalam songs,love songs