ഉരുളക്കിഴങ്ങ് വലുത് നാലെണ്ണം - പുഴുങ്ങുക. പൊടിക്കുക. അധികം പൊടിഞ്ഞുകുഴയരുത്.
വലിയ ഉള്ളി അഥവാ സവാള - രണ്ടെണ്ണം ചെറുതായി അരിഞ്ഞുമുറിച്ചെടുക്കണം.
പച്ചമുളക് നാലെണ്ണം - വട്ടത്തിൽ, ചെറുതായി മുറിച്ചെടുക്കണം
കറിവേപ്പില - കുറച്ച് അരിഞ്ഞെടുക്കണം.

കടലപ്പൊടി/ബേസൻ/ കടലമാവ് - അരക്കപ്പ്
അരിപ്പൊടി - രണ്ട് ടേബിൾസ്പൂൺ.
കായവും, മുളകുപൊടിയും കുറച്ച്
ഉപ്പ് ആവശ്യത്തിന്.

വലിയ ഉള്ളി, അല്പം വെളിച്ചെണ്ണ ചൂടാക്കി നന്നായി വഴറ്റുക. പച്ചമുളകും അതിന്റെ കൂടെയിടാം. പിന്നെ കറിവേപ്പിലയും ഇട്ട് വഴറ്റുക. അതുകഴിഞ്ഞ് ഉപ്പുചേർത്ത്, ഉരുളക്കിഴങ്ങ് ഉടച്ചതും ചേർത്തൊന്ന് വഴറ്റി വാങ്ങിവയ്ക്കുക. തണുക്കട്ടെ.

കടലപ്പൊടിയും, അരിപ്പൊടിയും വളരെക്കുറച്ച് ഉപ്പും, കായം, മുളക് എന്നീ പൊടികളും ഇട്ട് കുറച്ചുമാത്രം വെള്ളം ചേർത്ത് കുഴയ്ക്കുക. ഇഡ്ഡലിമാവിന്റെ കൂട്ടുപോലെ ആയാൽ മതി. ഒഴിച്ചാൽ ഓടിപ്പോകരുത്.

ഉരുളക്കിഴങ്ങ് കൂട്ട് തണുത്തുകഴിഞ്ഞാൽ, കുറച്ചെടുത്ത്, ചെറിയ ഉരുളകളാക്കി, കടലമാവുകൂട്ടിൽ മുക്കിപ്പൊക്കി, ചൂടായ വെളിച്ചെണ്ണയിൽ ഇട്ട് വറുത്തെടുക്കുക. വെന്തു തുടങ്ങിയാൽ തിരിച്ചും മറിച്ചുമൊക്കെ ഇടണം. ഉള്ളിലുള്ളത് വെന്തതല്ലേ. എന്നാലും അകവും പുറവുമൊക്കെ വെന്തുവെന്നു തോന്നിയാൽ കോരിയെടുക്കുക.

കടലമാവു കൂട്ട് പോരെങ്കിൽ വീണ്ടും ഉണ്ടാക്കിയെടുക്കാം. കുറേ ഉണ്ടാക്കിവെച്ചിട്ട് കാര്യമില്ല.

ഉരുളക്കിഴങ്ങ് കൂട്ട് തയ്യാറാക്കുമ്പോൾ കടുകൊക്കെ വേണമെങ്കിൽ വറുത്തിടാം, ആദ്യം. പിന്നെ ഗ്രീൻപീസും ഇടാം, വേവിച്ചിട്ട്. കാരറ്റ് ഇടാം. അങ്ങനെ പലതരത്തിൽ പരീക്ഷിക്കാം. മൈദപ്പൊടിയിലും പരീക്ഷിച്ചുനോക്കാം വേണമെങ്കിൽ.

ഉപ്പിടുമ്പോൾ ശ്രദ്ധിക്കുക. ഉരുളക്കിഴങ്ങിനുള്ളത്, അത് വഴറ്റുമ്പോൾ ഇടും. പിന്നെ കടലമാവു കൂട്ടിൽ, അതിലെ ചേരുവകൾക്ക് ഉള്ള ഉപ്പ് ഇട്ടാൽ മതി.


Potato Bonda more stills
Keywords:
Potato Bonda recieps,Potato Bonda images,Potato Bonda methods,Potato Bonda