വാതുവയ്*പ് കേസു കാരണം വെളളിത്തിരയിലെ അവസരം നഷ്*ടമായ ക്രിക്കറ്റ്* താരം ശ്രീശാന്ത്* ശക്*തമായി തിരിച്ചെത്തുന്നു? ശ്രീ ഒരു സിനിമയില്* നായകനായി വേഷമിടുമെന്ന്* റിപ്പോര്*ട്ടുകള്*. 'മെയ്*ഡ് ഇന്* ഇന്ത്യ' എന്ന പേരില്* ബാലചന്ദ്രകുമാര്* സംവിധാനം ചെയ്യുന്ന ചിത്രത്തിലാണത്രേ ശ്രീ നായകനായി അഭിനയിക്കാന്* പോകുന്നത്*.

ആഗസ്*റ്റ് പകുതിയോടെ ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നതും സംവിധായകന്* ബാലചന്ദ്രകുമാര്* തന്നെയാണ്*. ബേണി ഇഗ്*നേഷ്യസാണ്* സംഗീതസംവിധായകന്*. ദുബായും ലണ്ടനും പ്രധാന ലൊക്കേഷനുകളാകുന്ന ഈ ബിഗ്* ബഡ്*ജറ്റ്* ചിത്രം ഒരു പിതിയ ബാനറാണ്* നിര്*മ്മിക്കുന്നത്* എന്നാണ്* വിവരം.

കഥയുടെ വിഷയം ക്രിക്കറ്റാണോയെന്ന്* വ്യക്*തമല്ല. ജാമ്യം കിട്ടി പുറത്തു വന്ന കാലത്ത്* കേസില്* പെട്ടതും ജയിലിലായതും അവിടത്തെ അനുഭവങ്ങളുമെല്ലാം വെച്ച്* താനൊരു സിനിമ ചെയ്യുമെന്ന്* ശ്രീശാന്ത്* പറഞ്ഞിരുന്നു. ഇന്ത്യന്* ക്രിക്കറ്റിലെ വിവാദ നായകനായ ശ്രീശാന്തിന്റെ ജീവിതം ഷാജി കൈലാസ്* സിനിമയാക്കാന്* പോവുന്നുവെന്നും റിപ്പോര്*ട്ടുകള്* വന്നിരുന്നു.

ജയിലിലായിരുന്ന കാലത്ത്* ശ്രീശാന്ത്* അഭിനയിച്ച കാരുണ്യ ലോട്ടറിയുടെ പരസ്യം വരെ സംസ്*ഥാന സര്*ക്കാര്* ഒഴിവാക്കിയിരുന്നു. കൈതപ്രം തന്റെ 'മഴവില്ലിനറ്റം വരെ' എന്ന ചിത്രത്തില്* നിന്നും ശ്രീയെ ഒഴിവാക്കിയിരുന്നു. എന്നാല്*, പിന്നീട്* അനാവശ്യമായി മോക്ക ചുമത്തപ്പെട്ടു എന്ന്* വിമര്*ശനമുയരുകയും ജാമ്യം കിട്ടുകയും ചെയ്*തതോടെ ഒറ്റ ദിവസം കൊണ്ട്* ശ്രീശാന്തിന്* വില്ലന്* പരിവേഷം മാറ്റി വീരനായകന്* പട്ടം ചാര്*ത്തിക്കൊടുത്തിരിക്കയാണ്* മാധ്യമങ്ങള്*. അതുകൊണ്ടുതന്നെ ശ്രീശാന്തിനിയും കൂടുതല്* സിനിമകളില്* നായകനാകാനും കൂടുതല്* പരസ്യചിത്രങ്ങളില്* പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്*.

Sreesanth


Keywords: Sreesanth , Sreesanth new film, Sreesanth gallery, Sreesanth photos, Sreesanth latest film, Sreesanth new stills