ജനപ്രിയനായകന്* ദിലീപിന്*റെ ശക്തി കോമഡിയാണ്. അതുകൊണ്ടുതന്നെ ദിലീപ് ചിത്രങ്ങള്*ക്ക് ഒരു മിനിമം ഗ്യാരണ്ടിയുണ്ട്. ഓരോ വര്*ഷവും ദിലീപ് തുടര്*ച്ചയായി മെഗാഹിറ്റുകള്* സൃഷ്ടിക്കുന്നു. കഴിഞ്ഞ വര്*ഷം ദിലീപിന്*റെ ഏറ്റവും വലിയ വിജയം ‘മായാമോഹിനി’ ആയിരുന്നു. കഴിഞ്ഞ വര്*ഷത്തെ ഏറ്റവും വലിയ ഹിറ്റും അതുതന്നെ. ജോസ് തോമസ് സംവിധാനം ചെയ്ത ആ ചിത്രത്തിന്*റെ തിരക്കഥ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമായിരുന്നു.


‘മായാമോഹിനി’യുടെ വിജയം ഈ വര്*ഷവും ആവര്*ത്തിക്കാനൊരുങ്ങുകയാണ് ദിലീപും ജോസ് തോമസും പൊന്നിന്* വിലയുള്ള തിരക്കഥാകൃത്തുക്കളും. ഒറ്റപ്പാലത്തിനടുത്ത് തിരുവില്വാമലയിലെ കുത്താം*പള്ളി നെയ്ത്തുഗ്രാമം പശ്ചാത്തലമാക്കിയാണ് ഇവരുടെ പുതിയ സിനിമയൊരുങ്ങുന്നത്. ദിലീപ് നെയ്ത്തുകാരനായി അഭിനയിക്കുന്ന ഈ ചിത്രത്തിന് പേരിട്ടു - ശിങ്കാരവേലന്*!

ഓരോ സീനിലും കോമഡി നിറച്ച ഒരു വെടിക്കെട്ട് ചിരിയുത്സവമാണ് ശിങ്കാരവേലനില്* ദിലീപും ജോസ് തോമസും കാത്തുവച്ചിരിക്കുന്നത്. നെയ്ത്തുഗ്രാമത്തിലെ അയ്യപ്പനാശാന്*റെ മകന്* കണ്ണനായാണ് ദിലീപ് വേഷമിടുന്നത്. അവന്* ഒന്നാന്തരം നെയ്ത്തുകാരനാണ്. എന്നാല്* അവന് അതിലൊന്നുമല്ല താല്*പ്പര്യം. എങ്ങനെയും പെട്ടെന്ന് പണമുണ്ടാക്കണം. അതിനുള്ള പരിശ്രമത്തിനിടയില്* അവനൊരു കൂട്ടുകാരനെ ലഭിക്കുന്നു. ഗ്രാമത്തിലെ സമ്പന്നനായ അവറാച്ചന്*റെ കാല് തല്ലിയൊടിക്കാനുള്ള ക്വട്ടേഷനുമായി എത്തിയ യേശു. ലാല്* ആണ് യേശുവിനെ അവതരിപ്പിക്കുന്നത്.

കലാഭവന്* ഷാജോണ്*, ബാബുരാജ് എന്നിവരും ദിലീപിന്*റെ സുഹൃത്തുക്കളായി വരുന്നു. വേദികയാണ് നായിക. നെടുമുടി വേണു, ജോയ് മാത്യു, ബാബു നമ്പൂതിരി, ചെമ്പില്* അശോകന്* തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഷാജി ഛായാഗ്രഹണം നിര്*മ്മിക്കുന്ന ശിങ്കാരവേലന്* നിര്*മ്മിക്കുന്നത് ജയ്സണ്* ഇളങ്കുളമാണ്. സംഗീതം ബേണി ഇഗ്നേഷ്യസ്.

പാലക്കാട്, കൊച്ചി, പഴനി, പൊള്ളാച്ചി, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്*ത്തിയാകുന്ന ശിങ്കാരവേലന്* മഞ്ജുനാഥാ റിലീസ് ആണ് പ്രദര്*ശനത്തിനെത്തിക്കുന്നത്.



Dileep More stills



Keywords:Dileep,Shinkaravelan,Baburaj Shajon,Vedika,Manjunadha Release,comedy film news,malayalam film news