ആയുര്*വേദത്തില്* പ്രധാനമാണ് ബാലചികിത്സ അഥവാ കൗമാരഭൃത്യം.അഞ്ചു വയസ്സുവരെയുള്ള കുഞ്ഞുങ്ങള്*ക്ക് സാധാരണയായി ഉണ്ടാകുന്ന ആരോഗ്യപ്രശ്*നങ്ങള്* അകറ്റാന്* ആയുര്*വേദം നിര്*ദ്ദേശിക്കുന്ന വഴികളിതാ.

ഉറക്കം കിട്ടാന്*

കാഞ്ഞിരക്കുരു അരച്ച് സമം വെണ്ണയും മുലപ്പാലും ചേര്*ത്ത് നെറ്റിയിലും ശിരസ്സിലും ഇടുക. അര മണിക്കൂര്* ഉഴിഞ്ഞ് തുടച്ചുകളയാം. താരാട്ടുപാട്ട്, അമ്മയുടെ തലോടല്* എന്നിവയും കുഞ്ഞിന് ഉറക്കം കിട്ടാന്* അത്യാവശ്യമാണ്. ദേഹത്തും തലയിലും ദിവസേന എണ്ണ തേച്ച് തടവി കുളിപ്പിക്കുന്നതും കുഞ്ഞിന് ഉറക്കം കിട്ടാന്* സഹായിക്കും.

പൊക്കിള്*ക്കൊടി പഴുത്താല്*

അശ്രദ്ധമായി പൊക്കിള്*ക്കൊടി മുറിച്ചാല്* പഴുപ്പു വരാം. നാലുവിരല്* മുകളില്*വെച്ച് പൊക്കിള്*കൊടി ഒരു ചരടുകൊണ്ട് കെട്ടി അതിനു മുകളിലായി വേണം മുറിക്കാന്*. അതിനുശേഷം ഉണങ്ങാനായി കൊട്ടം പൊടിച്ച് പുരട്ടുകയും വേണം. ചില കുഞ്ഞുങ്ങളില്* പൊക്കിള്*ക്കൊടി വീണുപോയ ശേഷവും പഴുപ്പ് വരാറുണ്ട്. നാല്*പ്പാമരപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം ചൂടാറിയശേഷം പഴുപ്പ് കാണുന്ന ഭാഗം കഴുകി വൃത്തിയാക്കിയാല്* മതി.

നിറം കിട്ടാന്*

അച്ഛന്റെയും അമ്മയുടെയും സ്വാഭാവികനിറം തന്നെയായിരിക്കും കുഞ്ഞിനും. കുഞ്ഞിനെ കുളിപ്പിക്കുന്നതിന് മുമ്പായി കസ്തൂരിമഞ്ഞള്* തേങ്ങാപ്പാലിലരച്ച് ദേഹത്ത് മൃദുവായി തടവുന്നതും ഗുണം ചെയ്യും. ഏലാദികേരതൈലം, സുവര്*ണക കേരതൈലം എന്നിവ തേച്ച് കുളിപ്പിക്കുന്നതും നല്ലതാണ്. രചന്യാദി ചൂര്*ണം തേനില്* ചേര്*ത്ത് കൊടുക്കുന്നതും ഗുണം ചെയ്യും.

മുലപ്പാല്* ഛര്*ദിച്ചാല്*

മുലപ്പാലിനൊപ്പം വായുവും അകത്തു കടക്കുന്നതുകൊണ്ടാണ് മിക്ക കുഞ്ഞുങ്ങളും ഛര്*ദിക്കുന്നത്. അമ്മ ഇരുന്നശേഷം കുഞ്ഞിനെ മടിയില്* ചേര്*ത്തുപിടിച്ച് അല്*പം തല ഉയര്*ത്തിപ്പിടിച്ചുവേണം മുലയൂട്ടാന്*. ഈ സമയം അമ്മയുടെ വയറും കുഞ്ഞിന്റെ വയറും തൊട്ടുരുമ്മി നില്*ക്കണം. ഒരു വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്*ക്ക് കിടന്നുകൊണ്ട് മുലയൂട്ടരുത്. മുലയൂട്ടിക്കഴിഞ്ഞാല്* കുഞ്ഞിനെ തോളില്* കമഴ്ത്തിക്കിടത്തി സാവധാനം പുറത്തു തട്ടുക. കുട്ടി ഏമ്പക്കം വിടുന്നതുവരെ തോളില്*ത്തന്നെ കിടത്തണം. ഇങ്ങനെയൊക്കെ ചെയ്താലും ചില കുഞ്ഞുങ്ങള്*ക്ക് സ്വല്*പം പാല്* മൂക്കിലൂടെയോ വായിലൂടെയോ പുറത്തു പോകും. നല്ല ജീരകം അരച്ച് സ്വല്*പം നെയ്യും തേനും ചേര്*ത്ത് കുഞ്ഞിന്റെ നാവില്* ഇടയ്ക്കിടെ കുറേശ്ശെ തേച്ചുകൊടുത്താല്* മതി.

കൃമിശല്യം

മധുരം കൂടിയ ഭക്ഷണം അധികം കഴിക്കുന്ന കുട്ടികളിലാണ് കൃമിശല്യം കൂടുതല്* കാണുക. കൃമിശല്യമുള്ളപ്പോള്* തൈര്, പാല്*, ശര്*ക്കര എന്നിവ ഒഴിവാക്കണം. കയ്പനീര് 10 മില്ലി സമം എള്ളെണ്ണ ചേര്*ത്ത് കൊടുക്കുന്നത് കൃമിശല്യം ഒഴിവാക്കും. വിഴാലരി മോരില്* പുഴുങ്ങി അരച്ച് മോരില്*ത്തന്നെ കലക്കി തിളപ്പിച്ചശേഷം ചെറുചൂടോടെ നല്*കുന്നതും നല്ലതാണ്. കൃമിശല്യമുള്ളവര്*ക്ക് കൃമിഘ്*നവടിക ദിവസം ഒന്നുവീതം ഒരാഴ്ച കൊടുത്ത ശേഷം വയറിളക്കി കൃമികളെ നശിപ്പിക്കാം.


Kids More stills


Keywords:Kids health,Kids health tips,Ayurveda treatment,Baby tips