നാട്ടിലെ പെട്ടിക്കടകള്* വരെ കമ്പ്യൂട്ടര്*വത്കരണം നടത്തുമ്പോള്* പിന്നെ മാന്യസ്ഥാനമുള്ള റേഷന്* കടകള്*ക്കെന്താ കമ്പ്യൂട്ടര്* വേണ്ടേ? എന്തായാലും റേഷന്* കടകളും കമ്പ്യൂട്ടര്*വത്കരണത്തിനു തയ്യാറെടുക്കുന്നു.

പുതുവര്*ഷപിറവി ദിനമായ ചിങ്ങം ഒന്നിനാണു തലസ്ഥാന നഗരിയിലെ ആറു റേഷന്* കടകളില്* തുടക്കമെന്നോണം കമ്പ്യൂട്ടര്* വത്കരണം ഏര്*പ്പെടുത്തുന്നത്. റേഷന്* മൊത്തവ്യാപാരി സംഘടനകളും ഭക്*ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബും തമ്മില്* നടന്ന ചര്*ച്ചകളിലാണ്* ഇത് സംബന്ധിച്ച തീരുമാനമായത്.

അഡീഷണല്* ചീഫ് സെക്രട്ടറി നിവേദിത പി ഹരന്* കമ്പ്യൂട്ടര്*വത്കരണം സംബന്ധിച്ച പൂര്*ണ്ണ റിപ്പോര്*ട്ട് ഉടന്* തന്നെ സമര്*പ്പിക്കും. ഇതനുസരിച്ച് കമ്പ്യൂട്ടര്*വത്കരണത്തില്* എന്തെങ്കിലും മാറ്റങ്ങള്* ആവശ്യമാണെങ്കില്* അതും വരുത്തും.

ബറയോ മെട്രിക് കാര്*ഡ്, റേഷന്* കാര്*ഡ്, ബയോ മെട്രിക് കം റേഷന്* കാര്*ഡ് എന്നിങ്ങനെ മൂന്നു രീതിയില്* ഈ സംവിധാനം പരീക്ഷിക്കും. ഏതാണു കൂടുതല്* മെച്ചമെന്ന് കണ്ട് പിന്നീട് ആ സംവിധാനം ഉപയോഗത്തിലാക്കും.

സംസ്ഥാനത്തൊട്ടാകെ ഈ സംവിധാനം നടപ്പാക്കും മുമ്പ് പൊതുജനത്തില്* നിന്ന് ഇത് സംബന്ധിച്ച അഭിപ്രായം പരിഗണിക്കാനും ഉദ്ദേശമുണ്ട്.

http://gallery.bizhat.com/Keywords:Ration Shop,Anoop Jacob,Hitech Ration shops,Bio Metric Card,Ration Card,Bio Metric com Ration card,computer