നിലാവിന്* നേര്*ത്ത വെളിച്ചതിലാരോ
എന്നെ പേര് ചൊല്ലി വിളിച്ചിരുന്നു
അന്ധകാരത്തിന്* ബധിരയാം ഞാനതറിഞ്ഞുവോ
കൂരിരുട്ടിന്* പുത്രിയാം ഞാനതു കണ്ടിരുന്നുവോ.....
അസ്വസ്ഥമാമ്മെന്* മനമൊന്നു മാറാന്* തുടങ്ങുമ്പോള്*
പിന്നെയുമെന്നെയാരോ വിളിക്കുന്നു,
അഞ്ജതയാം മൂടുപടാമണിയാന്* കൊതിക്കുമ്പോള്*
പിന്നെയുമാസ്വരമെന്നെ തേടിയെത്തുന്നു
അറിഞ്ഞില്ല ഞാനാസ്വരമെന്നു ഭാവിച്ചു
നിദ്രയെ പുല്*കാന്* ഒരുങ്ങുങ്ങുമ്പോള്*
വീണ്ടുമാസ്വരമെന്റെ കാതിലേക്കെത്തുന്നു
പാല്*നിലാവിന്* പൊന്* വെളിച്ചമത്
കേള്*ക്കനായെന്നെയുണര്*ത്തുന്നു
ഗാഡനിദ്രയിലെന്നപോല്* പ്രകൃതി നിശ്ചലമാകുന്നു
നിലക്കാത്ത നാദമായതെന്*
കാതിലെക്കൊഴുകിയെത്തുന്നു
ഒരുപക്ഷേ, അരികിലില്ലെങ്കിലും
വ്യക്തമായൊരു രൂപമെന്* മനസ്സില്* തെളിയുന്നു
വീണ്ടുമാസ്വരമെന്നെ തേടിയിറങ്ങുന്നു
ആ സ്വരമെന്നിലെ എന്നെ ഉണര്*ത്തുന്നു
നിസ്സഹായയെങ്കിലും ഇന്ന് ഞാന്* ആ സ്വരത്തിന്
കാതോര്*ക്കുന്നു....


Keywords:songs,poems,kavithakal,malayalam kavithakal,sad songs,virahaganangal