മനുഷ്യന്റെ ആയുസ് അറിയാനുള്ള രക്തപരിശോധന മാര്*ഗം കണ്ടെത്തി. മനുഷ്യന്റെ ആരോഗ്യവും എത്രകാലം ജീവിക്കുമെന്നും പ്രായമാകുന്നതിന്റെ തോതും മനസിലാക്കാനുള്ള അപൂര്*വമായ രക്തപരിശോധനാ മാര്*ഗമാണ് കണ്ടെത്തിയത്. ലണ്ടനിലെ കിംഗ്സ്* കോളജിലെ പ്രൊഫസര്* ടിം സ്പെക്ടറിന്റെ നേതൃത്വത്തിലായിരുന്നു ഈ കണ്ടുപിടിത്തം.*

ആളുകളുടെ ജനന സമയത്തു നടത്തുന്ന പരിശോധനയിലൂടെയാണ് ഈ വിവരങ്ങള്* കണ്ടെത്തുന്നത്. ജനിക്കുമ്പോള്* ഈ പരിശോധന നടത്തിയാല്* മധ്യവയസിലും വാര്*ധക്യത്തിലുമുള്ള ആരോഗ്യ സ്ഥിതി മനസിലാക്കാന്* കഴിയുമെന്നും ആരോഗ്യത്തിന്റെ കാര്യത്തില്* രക്തത്തിലെ തന്മാത്രാ പഥങ്ങള്*ക്കു പങ്കുണ്ടെന്നും ടിം സ്പെക്ടര്* അറിയിച്ചു.

ആറായിരത്തോളം കുട്ടികളുടെ രക്തസാമ്പിളുകള്* പരിശോധിച്ചാണ്* ഗവേഷണഫലം പുറത്തുവിട്ടത്*. പ്രായവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളായ എല്ല്*, ഹൃദയ രോഗങ്ങള്*ക്കു പരിഹാരം നേരത്തെ കണ്ടെത്താനും ഭാവിയിലുണ്ടാകാന്* പോകുന്ന രോഗങ്ങള്*ക്കു തടയിടാനും പുതിയ കണ്ടുപിടിത്തതിന് കഴിയും.

ശരീരപോഷണത്തിലേക്കു നയിക്കുന്ന 22 തന്മ*ത്രകളെയാണ്* ശാസ്ത്രജ്ഞര്* വിശകലനം ചെയ്യുന്നത്*. ശ്വാസകോശത്തിന്റെ പ്രവര്*ത്തനം, എല്ലു*കളുടെ ദൃഢത, രക്തസമ്മര്*ദം, കൊളസ്ട്രോള്* എന്നിവ പുതിയ പരിശോധനയിലൂടെ മനസിലാക്കാന്* കഴിയും.


A community photo gallery - BizHat.com Photo Gallery

Keywords:Blood test,Bone,Heart diseases,Molecules,pressure,clcostrol,scientist