ലോകാവസാനം അടുക്കുമ്പോള്* അവന്* വരും. അന്തിക്രിസ്തു. അവന്* കപടരക്ഷകനാണ്. മനുഷ്യരുടെ ദാഹങ്ങള്* അവന്* ശമിപ്പിക്കുന്നതായ തോന്നലുളവാക്കും. യഥാര്*ത്ഥത്തില്* അവനോളം അവാസ്തവമായത് മറ്റൊന്നില്ല. അവനോളം നാശകാരകനായ മറ്റൊരാളില്ല.

Antichrist !

മലയാള സിനിമയിലെന്നല്ല, ഇന്ത്യന്* സിനിമയില്* തന്നെ ഹൊറര്* ജനറേഷനില്* ഒരു ലക്ഷണമൊത്ത സൃഷ്ടി ഉണ്ടായിട്ടില്ല. ആ മഹാശൂന്യത ഇല്ലാതാക്കുന്ന ഒരു ചലച്ചിത്രം വരുന്നു.

Antichrist !

ആമേന്* എന്ന പുണ്യാളചരിതം പറഞ്ഞ് മലയാളികളെ വശീകരിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത ചലച്ചിത്രകാരന്* ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ശ്രമം. പൃഥ്വിരാജ്, ഫഹദ് ഫാസില്*, ഇന്ദ്രജിത്ത് എന്നീ നടന്**മാര്*. കുമരങ്കരിയുടെ നിറം പകര്*ത്തി ഏവരെയും മോഹിപ്പിച്ച അഭിനന്ദന്* രാമാനുജം. മാമോദിസാ കാലം തൊട്ടേ കണ്ടറിഞ്ഞേ തമ്മില്* എന്ന് ആസ്വാദകഹൃദയങ്ങളെ ആനന്ദിപ്പിച്ച പ്രശാന്ത് പിള്ള. എല്ലാവരും വരികയാണ്.

ആന്*റിക്രൈസ്റ്റ് !

ലോകാവസാനത്തെക്കുറിച്ചുള്ള ഒരു ഹൊറര്* സിനിമ. ത്രില്ലടിച്ചോ? എങ്കില്* മറ്റൊന്നുകൂടി കേട്ടോളൂ - ചാവുനിലത്തിന്*റെ എഴുത്തുകാരന്* പി എഫ് മാത്യൂസ് ആണ് ആന്*റിക്രൈസ്റ്റിന് തിരക്കഥ രചിക്കുന്നത്. കുട്ടിസ്രാങ്ക് എന്ന വിഖ്യാത സിനിമയ്ക്ക് അക്ഷരത്തീ പകര്*ന്നവരില്* ഒരാള്*. മിഖായേലിന്*റെ സന്തതികളും ശരറാന്തലും പറഞ്ഞുതന്ന് പരമ്പരപ്രേക്ഷകരെ നല്ലവഴിക്ക് നടത്തിയ രചയിതാവ്.

ലിജോ ജോസ് പെല്ലിശ്ശേരിയും പി എഫ് മാത്യൂസും കൈപിടിക്കുമ്പോള്* ഒരു ഗംഭീര സിനിമാ വിരുന്ന് പ്രതീക്ഷിക്കാം. അത് മറ്റൊരു നായകനോ സിറ്റി ഓഫ് ഗോഡോ ആമേനോ ആവില്ലെന്ന് ഉറപ്പ്. ഒരിക്കലും സ്വയം അനുകരിക്കുന്നവനല്ല താനെന്ന് ലിജോ ഇതിനകം മലയാളിക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്.

അന്തിക്രിസ്തുവിന്*റെ കാലം ഉപദ്രവകാലമാണ്. അവന്*റെ വരവില്* ഭൂമി വലിയ യുദ്ധങ്ങള്*ക്കും ദാരിദ്ര്യത്തിനും വ്യാധികള്*ക്കും പ്രകൃതിക്ഷോഭങ്ങള്*ക്കും സാക്*ഷ്യം വഹിക്കും. മനുഷ്യന്*റെ പാപങ്ങള്*ക്ക് ദൈവം പകരം തരുന്ന ശിക്ഷയാണ് അന്തിക്രിസ്തുവിന്*റെ വരവ് - പ്രേക്ഷകര്* അന്തിക്രിസ്തുവിനെ സ്ക്രീനില്* കാണാന്* പോകുന്നു. തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് ആയതായി ലിജോ മലയാളം വെബ്*ദുനിയയെ അറിയിച്ചു. ഏറെ ഗ്രാഫിക്സ് ജോലികള്* ആവശ്യമുള്ള ഈ ബിഗ്ബജറ്റ് സിനിമയുടെ ഷൂട്ടിംഗ് വര്*ഷാവസാനം തുടങ്ങും.


A community photo gallery - BizHat.com Photo Gallery


Keywords:Antichrist,Amen,Lijo Jose Pellissery,Horror Movie,Prithviraj,Indrajith,Fahad Fazil,malayalam film news