ചെന്താമരക്കണ്ണാ ശിങ്കാരകൃഷ്ണാ നീ
പാട്ടു പാടും കുഴലില്* നിന്നും ഉണരുന്നൊരു ഗാനധാര
നീക്കിടുന്നു രാധതന്* വിരഹവേദന
പോക്കിടുന്നീ ദാസി തന്* പ്രണയനൊമ്പരം

ശ്രീവത്സധാരിയാം ശ്രീവല്ലഭന്റെ തിരുമുടിക്കെട്ടിലെ
മയില്*പ്പീലിയാവാന്* മോഹം
ആരെയും മോഹിപ്പിക്കും മന്ദഹാസം തൂകും
നിന്* ചെറു ചുണ്ടുകള്* മുകരും
പൊന്* മുരളിയാകാന്* മോഹം
ചെന്താമരക്കണ്ണാ

ഗോകുലവാസിയാം ഗോപകുമാരന്റെ തിരുമേനി പൊതിയും
മഞ്ഞപ്പട്ടുചേലയാവാന്* മോഹം
എന്നോട് കൂട്ടിരിക്കും കാര്*വര്*ണ്ണ നിറമോലും
വപുസ്സിന്* മൃദുവായ് തഴുകും
ഇളംകാറ്റാവാന്* മോഹം
ഇളംകാറ്റാവാന്* മോഹം

More stills
Keywords:Devotional songs,Krishnabhakthi ganangal,Krishna songs,songs,kavithakal,poems